Latest NewsKeralaNews

‘വഖഫ് സ്വത്തുക്കൾ അല്ലാഹുവിൻ്റെ പ്രീതിക്കായി സമർപ്പിച്ചവ, അത് വിശുദ്ധിയോടെ കൈകാര്യം ചെയ്യണം’: ടി.പി അഷ്‌റഫലി

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ മുസ്ലിം വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് മുസ്ലിം ലീഗ് നേതൃത്വത്തില്‍ മതസംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. സമുദായത്തിൻ്റെ അവകാശങ്ങൾ ഹനിക്കപ്പെടുമ്പോൾ കവചം തീർക്കാൻ തന്നെയാണ് മുസ്ലിം ലീഗ് തീരുമാനിച്ചിരിക്കുന്നതെന്ന് എം.എസ്.എഫ് ദേശീയ അധ്യക്ഷൻ ടി.പി അഷ്‌റഫലി വ്യക്തമാക്കുന്നു. ഇസ്ലാമിക ചരിത്രത്തിൽ മതപരമായ ഉത്ബോധനങ്ങൾക്കൊപ്പം ഭരണകാര്യങ്ങളും,യുദ്ധ അറിയിപ്പുകളും തുടങ്ങി ശക്തമായ രാഷ്ട്രീയ തീരുമാനങ്ങൾ പ്രഖ്യാപിചിട്ടുള്ള ഇടം തന്നെയാണ് മസ്ജിദ് മിമ്പറുകളെന്നും സമാന തീരുമാനങ്ങൾ ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

വഖഫ്​ ബോർഡ്​ നിയമനങ്ങൾ പി.എസ്​.സിക്ക്​ വിട്ട നടപടി പിൻവലിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വഖഫ് സ്വത്തുക്കൾ അല്ലാഹുവിൻ്റെ പ്രീതിക്കായി ഇസ്ലാം മതവിശ്വസികളായ മനുഷ്യർ സമർപ്പിച്ചവയാണെന്നും അവ ഉപയോഗിച്ച് മസ്ജിദ്, മദ്രസ, യതീംഖാന മറ്റു മതപഠന സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്നുണ്ടെന്നും അതിനാൽ തന്നെ അതിൻ്റെ വിശുദ്ധിയോടെയല്ലാതെ അവ കൈകാര്യം ചെയ്യാൻ ശ്രമമുണ്ടായാൽ പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും അഷ്‌റഫലി പറയുന്നു.

അഷ്‌റഫലിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

പള്ളിയിൽ പറഞ്ഞാൽ എന്താണ് പ്രശ്നം? വഖഫ് സ്വത്തുക്കൾ അല്ലാഹുവിൻ്റെ പ്രീതിക്കായി ഇസ്ലാം മതവിശ്വസികളായ മനുഷ്യർ സമർപ്പിച്ചവയാണ്. അവ ഉപയോഗിച്ച് മസ്ജിദ്, മദ്രസ, യതീംഖാന മറ്റു മതപഠന സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്നു. ആ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരാണ് അതിൻ്റെ കമ്മറ്റിയംഗങ്ങൾ, മുതവല്ലിമാർ എന്നിവർ.അവരിൽ നിന്നുള്ള പ്രതിനിധികളാണ് വഖഫ് ബോർഡിലെ അംഗങ്ങൾ കൂടെ അതാത് സർക്കാറുകൾ നോമിനേറ്റ് ചെയ്യുന്നവരും. അതിൻ്റെ വിശുദ്ധിയേടെയല്ലാതെ അവ കൈകാര്യം ചെയ്യാൻ ശ്രമമുണ്ടായാൽ പ്രതിരോധിക്കുക തന്നെ ചെയ്യും. തികച്ചും വിശ്വാസപരമായ വഖഫ് സംബന്ധമായകാര്യം മുസ്ലിം സമുദായംഗങ്ങളെ ധരിപ്പിക്കാൻ പിന്നെ പള്ളികളിൽ അല്ലാതെ എവിടെ പറയും? അത് പറയാൻ തീരുമാനിച്ചത് കേരളത്തിലെ മുസ്ലിം മത,സാമുദായിക സംഘടനകളുടെ സംയുക്ത യോഗമാണ്. ഇസ്ലാമിക ചരിത്രത്തിൽ മതപരമായ ഉത്ബോധനങ്ങൾക്കൊപ്പം ഭരണകാര്യങ്ങളും,യുദ്ധ അറിയിപ്പുകളും തുടങ്ങി ശക്തമായ രാഷ്ട്രീയ തീരുമാനങ്ങൾ പ്രഖ്യാപിചിട്ടുള്ള ഇടം തന്നെയാണ് മസ്ജിദ് മിമ്പറുകൾ. അവ തുടരുക തന്നെ ചെയ്യും. സമുദായത്തിൻ്റെ അവകാശങ്ങൾ ഹനിക്കപ്പെടുമ്പോൾ കവചം തീർക്കാൻ തന്നെയാണ് മുസ്ലിം ലീഗ്, അത് ഞങ്ങൾ നിർവ്വഹിക്കുക തന്നെ ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button