AsiaLatest NewsNewsInternational

പൊതുമാപ്പിനിടയിലും പ്രതികാരം തുടരുന്നു: നൂറിലധികം മുൻ അഫ്ഗാൻ സൈനികരെ താലിബാൻ കൊലപ്പെടുത്തി

കാബൂൾ: നൂറിലധികം മുൻ അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥരെ താലിബാൻ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. മുൻ പൊലീസ്, ഇന്റലിജൻസ് ഉദ്യോഗസ്ഥരെയാണ് താലിബാൻ ഇത്തരത്തിൽ വധിച്ചതെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുൻ സൈനികർക്കെതിരായ പ്രതികാര നടപടികൾ തുടരുകയാണെന്നും സർക്കാരിന്റെ രേഖകളിൽ നിന്ന് വിവരം ശേഖരിച്ച് ഇവരെ വേട്ടയാടുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Also Read:ഒമിക്രോൺ വാക്സിൻ: തീരുമാനം നാല് മാസത്തിനുള്ളിലെന്ന് യൂറോപ്യൻ യൂണിയൻ

അഫ്ഗാനിസ്ഥാനിലെ ജനാധിപത്യ സർക്കാരിന്റെ ഭാഗമായിരുന്നവർ ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാമെന്ന ഭയത്തിലാണ് കഴിയുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഗസ്നി, ഹെൽമണ്ട്, കുന്ദൂസ്, കാണ്ഡഹാർ എന്നിവിടങ്ങളിൽ ഇപ്പോഴും നരഹത്യ തുടരുകയാണ്. മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെയും താലിബാൻ വേട്ടയാടുകയാണ്.

മുൻ സർക്കാരിന്റെ ഭാഗമായിരുന്നവർക്ക് പൊതുമാപ്പ് നൽകും എന്ന പ്രഖ്യാപനം നിലനിൽക്കെയാണ് ഈ കൊലപാതകങ്ങൾ അരങ്ങേറുന്നത്. നീചമായ ഈ കൊലപാതങ്ങൾ തുടരുമ്പോൾ അഫ്ഗാനിസ്ഥാനിലെ സമ്പദ്ഘടനയും തകരുകയാണ്. ലോകത്തിലെ ഏറ്റവും ദയനീയ സമൂഹമായി അഫ്ഗാൻ ജനത മാറുകയാണെന്നാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button