AlappuzhaNattuvarthaLatest NewsKeralaNews

62കാ​രന്റെ ഉപജീവനമാർ​ഗമായ 30 കോഴികളെ കൂട്​ തകർത്ത്​ കൊന്ന് തെരുവുനായ്ക്കൾ : 38 എ​ണ്ണത്തിന് ഗു​രു​ത​ര പ​രി​ക്ക്

പ്ര​വാ​സ​ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലെ​ത്തിയ വർ​ഗീസ് ഉ​പ​ജീ​വ​ന​ത്തി​നാ​യിട്ടാണ് മീ​ൻ വ​ള​ർ​ത്ത​ലും മു​ട്ട​ക്കോ​ഴി കൃ​ഷി​യും ആ​രം​ഭി​ച്ചത്

മാ​ന്നാ​ർ: അറുപത്തിരണ്ടുകാ​രന്റെ മു​പ്പ​തോ​ളം കോ​ഴി​ക​ളെ തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു​കൊ​ന്നു. 38 എ​ണ്ണത്തിന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. കു​ര​ട്ടി​ക്കാ​ട് പു​ളി​ക്കാ​ശ്ശേ​രി പ​ട്ട​മു​ക്കി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ വ​ർ​ഗീ​സ് ചെ​റി​യാന്റെ ഗി​രി​രാ​ജ​ൻ ഇ​ന​ത്തി​ൽ​പെ​ട്ട മു​ട്ട​ക്കോ​ഴി​ക​ളാ​ണ് തെ​രു​വു​നാ​യ്ക്ക​ളുടെ ആക്രമണത്തിൽ​ ച​ത്ത​ത്.

പ്ര​വാ​സ​ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലെ​ത്തിയ വർ​ഗീസ് ഉ​പ​ജീ​വ​ന​ത്തി​നാ​യിട്ടാണ് മീ​ൻ വ​ള​ർ​ത്ത​ലും മു​ട്ട​ക്കോ​ഴി കൃ​ഷി​യും ആ​രം​ഭി​ച്ചത്. ചൊ​വ്വാ​ഴ്ച രാവിലെ നാ​ലി​നാ​ണ് സം​ഭ​വം. വ​ർ​ഗീ​സിന്റെ മു​ട്ട​യി​ടു​ന്ന 68 കോ​ഴി​ക​ളാ​ണ് തെ​രു​വു​നാ​യ്ക്ക​ളുടെ​ ആ​ക്ര​മ​ണ​ത്തി​ന്​ ഇ​ര​യാ​യ​ത്. മു​ട്ട ഇ​ടാ​ൻ പ്രാ​യ​മാ​യ​വ​യെ നാ​ലു​മാ​സം മു​മ്പ്​ 300 രൂ​പ നി​ര​ക്കി​ലാ​ണ് വാ​ങ്ങി​യ​ത്.

Read Also : ഗു​ണ്ട​ക​ള്‍ ത​മ്മി​ലെ കു​ടി​പ്പ​ക​: ത​ല​ക്ക​ടി​ച്ച്​ പ​രി​ക്കേ​ല്‍പ്പി​ച്ച കേ​സി​ല്‍ മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍

ഇ​രു​മ്പു​വേ​ലി ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച കോ​ഴി​ക്കൂ​ട് ത​ക​ർ​ത്താ​ണ്​ നാ​യ്​​ക്ക​ൾ അ​ക​ത്ത് ക​യ​റി​ കോഴികളെ ആക്രമിച്ചത്. ഓ​ട്ടോ​മാ​റ്റി​ക് ഡ്രി​പ്പി​ങ്​ സി​സ്​​റ്റ​ത്തി​നു ഉ​പ​യോ​ഗി​ച്ചി​രു​ന്ന പൈ​പ്പു​ക​ൾ വ​രെ ഇ​വ ക​ടി​ച്ചു​പൊ​ട്ടി​ച്ചു. ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ട​മു​ണ്ടാ​യ​താ​യി ഉ​ട​മ വ​ർ​ഗീ​സ് ചെ​റി​യാ​ൻ പ​റ​ഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button