Latest NewsIndiaNews

ഒമിക്രോണ്‍: അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ കര്‍ശന നിയന്ത്രണം, പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു

വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ യാത്ര പുറപ്പെടുന്നതിന് 14 ദിവസം മുമ്പ് വരെ നടത്തിയ സഞ്ചാരത്തിന്റെ വിവരങ്ങള്‍ വ്യക്തമാക്കണം

ന്യൂഡല്‍ഹി: ലോകത്ത് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ കര്‍ശന നിയന്ത്രണം. യാത്രക്കാര്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നു. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നടത്തിയ ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്കുള്ള പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചത്.

Read Also : ‘ഇന്ന് ലീഗ് ഇത് ചെയ്താല്‍ നാളെ ബിജെപി ക്ഷേത്രങ്ങള്‍ ഉപയോഗിക്കും’: മുസ്ലീം ലീഗിനെതിരെ കെ ടി ജലീല്‍

വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ യാത്ര പുറപ്പെടുന്നതിന് 14 ദിവസം മുമ്പ് വരെ നടത്തിയ സഞ്ചാരത്തിന്റെ വിവരങ്ങള്‍ വ്യക്തമാക്കണം. എയര്‍ സുവിധ പോര്‍ട്ടലില്‍ കയറി സ്വയം സാക്ഷ്യപത്രം നല്‍കുകയും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തി ഫലം നെഗറ്റീവായതിന്റെ രേഖകളും പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയും വേണം. യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്.

‘അറ്റ് റിസ്‌ക്’ വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് പരിശോധനയും പ്രത്യേക നിരീക്ഷണവും ഏര്‍പ്പെടുത്തും. ഇന്ത്യയില്‍ വിമാനമിറങ്ങിയശേഷം ഇവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം. ഇതിന്റെ ഫലം വരുംവരെ വിമാനത്താവളം വിടാനോ അടുത്തവിമാനം കയറാനോ പാടില്ല. ഫലം നെഗറ്റീവാണെങ്കില്‍ ഏഴുദിവസം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയണം. എട്ടാംദിവസം വീണ്ടും കോവിഡ് പരിശോധിക്കണം. അതും നെഗറ്റീവാണെങ്കില്‍ വീണ്ടും ഏഴു ദിവസംകൂടി സ്വയം നിരീക്ഷണത്തില്‍ കഴിയണം. ‘അറ്റ് റിസ്‌ക്’ രാജ്യങ്ങള്‍ അല്ലാത്തവയില്‍ നിന്ന് വരുന്നവര്‍ 14 ദിവസം വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button