വണ്ടിപ്പെരിയാർ: മുല്ലപ്പെരിയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്തുണ്ടായ ശക്തമായ മഴയെത്തുടർന്ന് രാത്രിയിൽ മുന്നറിയിപ്പില്ലാതെ ഡാം തുറന്നു വിട്ടു. ഇത് പെരിയാറിന്റെ തീര പ്രദേശങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചു.
ഡാമിൽ സുപ്രീംകോടതി അനുവദിച്ച 142 അടി വെള്ളം ഉയർന്നതോടെയാണ് അതിരാവിലെ 3.30നോടെ സ്പിൽവേ കൂടുതലായി തുറന്നത്. ഇത് വണ്ടിപ്പെരിയാർ വികാസ് നഗർ തീരദേശവാസികളെ പരിഭ്രാന്തിയിലാക്കി. 200 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇവർക്ക് ജോലിക്കോ മറ്റാവശ്യങ്ങൾക്കോ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു.
Read Also : ആളിയാര്‍ ഡാം തുറന്നു : പുറത്തേക്ക് ഒഴുക്കുന്നത് 1,500 ഘനയടി വെള്ളം
വൈകുന്നേരത്തോടെ മഴക്ക് ശമനമായതോടെ ഷട്ടറുകൾ താഴ്ത്തുകയും ജലനിരപ്പ് കുറയുകയും ചെയ്തതോടെയാണ് പെരിയാറിലെ ജലനിരപ്പ് താഴ്ന്നത്.
Post Your Comments