തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിന് പിറകെ മിന്നൽ റൈഡുമായി മന്ത്രി ജി ആർ അനിലും രംഗത്ത്. തലസ്ഥാനത്തെ റേഷന്‍ കടയിലായിരുന്നു ഭക്ഷ്യമന്ത്രിയുടെ മിന്നല്‍ പരിശോധന. ഗുണനിലവാരമില്ലാത്ത ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നുവെന്ന പരാതിയിലായിരുന്നു റേഷന്‍ കടയിലേക്ക് അവിചാരിതമായി മന്ത്രി ജി. ആര്‍ അനില്‍ കടന്ന് വരികയായിരുന്നു.
Also Read:ഷൂ ധരിച്ചെത്തിയതിന് പ്ലസ് വൺ വിദ്യാർഥിക്ക് പ്ലസ്ടുക്കാരുടെ മർദനം
തിരുവനന്തപുരം പാലോടുള്ള എ.ആര്‍.ഡി 117ആം നമ്പര്‍ റേഷന്‍ കടയിലായിരുന്നു ഭക്ഷ്യമന്ത്രിയുടെ മിന്നല്‍ റെയ്ഡ് നടന്നത്. ഗുണനിലവാരമില്ലാത്ത ഗോതമ്പ് വിതരണം ചെയ്യുന്നുവെന്ന കാര്‍ഡ് ഉടമയുടെ പരാതിയിലാണ് മന്ത്രിയുടെ നടപടി.
അതേസമയം, ഭക്ഷ്യയോഗ്യമല്ലാത്ത ഉത്പ്പന്നങ്ങള്‍ വില്‍ക്കരുതെന്ന് മന്ത്രി നിര്‍ദേശിച്ചു. ഉപഭോക്താക്കളോട് മാന്യമായി പെരുമാറണമെന്നും സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളിലും അടിയന്തര പരിശോധനക്കും മന്ത്രി നിര്‍ദേശം നല്‍കി. എല്ലാ റേഷന്‍ കടകളിലും വിതരണത്തിന് എത്തിച്ച ഭക്ഷ്യധാന്യം ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പാക്കണമെന്നും മന്ത്രി ജി ആര്‍ അനില്‍ നിര്‍ദേശം നല്‍കി.
Post Your Comments