KottayamLatest NewsKeralaNattuvarthaNewsCrime

പഞ്ചായത്ത് പ്രസിഡന്റ് മര്‍ദ്ദിച്ചെന്ന പരാതിയുമായി വീട്ടമ്മ: ഒത്തുതീര്‍പ്പിന് പോയ തന്നെയാണ് ആക്രമിച്ചതെന്ന് പ്രസിഡന്റ്

രുവരുടെയും പരാതിയില്‍ തൃക്കൊടിത്താനം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു

കോട്ടയം: പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് മര്‍ദ്ദിച്ചെന്ന പരാതിയുമായി വീട്ടമ്മ. പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ കെഡി മോഹനന്‍ മര്‍ദ്ദിച്ചെന്ന പരാതിയുമായി ശാലിനി എന്ന വീട്ടമ്മയാണ് പൊലീസിനെ സമീപിച്ചത്. അതേസമയം പരാതി പരിഹരിക്കാനായി പോയ തന്നെയാണ് വീട്ടമ്മ മര്‍ദ്ദിച്ചതെന്ന് പ്രസിഡന്റ് പറയുന്നു. ഇരുവരുടെയും പരാതിയില്‍ തൃക്കൊടിത്താനം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Read Also : സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 115 ഒഴിവ്: അവസാന തീയതി ഡിസംബര്‍ 17

പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തും. തൃക്കൊടിത്താനം സ്വദേശിനിയായ ശാലിനിയുടെ മകനും അയല്‍വാസിയും തമ്മിലുണ്ടായ തര്‍ക്കം പറഞ്ഞ് തീര്‍ക്കാനാണ് പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഇവരുടെ വീട്ടില്‍ എത്തിയത്. എന്നാല്‍ പ്രശ്‌നം പറഞ്ഞ് തീര്‍ക്കാന്‍ എത്തിയപ്പോള്‍ കാരണം ഇല്ലാതെ ശാലിനിയും മകനും തന്നെ ആക്രമിച്ചതെന്നാണ് പ്രസിഡന്റ് പറയുന്നത്.

എന്നാല്‍ പ്രസിഡന്റ് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച ശേഷം വസ്ത്രം വിലിച്ച് കീറിയെന്ന് ശാലിനി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button