തൃശൂർ: ഇരിങ്ങാലക്കുടയില്‍ ഫോര്‍മാലിന്‍ കഴിച്ച് രണ്ട് യുവാക്കള്‍ മരിച്ച കേസില്‍ ഫോര്‍മാലിന്‍ സൂക്ഷിച്ച കോഴിക്കടയിലെ ജീവനക്കാരെ ചോദ്യം ചെയ്യും. ഫോര്‍മാലിന്‍ വാങ്ങിയ മെഡിക്കല്‍ ഷോപ്പ് കണ്ടെത്താന്‍ ശ്രമം തുടരുന്നു. ഫോർമാലിൻ എങ്ങനെയാണ് കൈവശം വച്ചതെന്നും അന്വേഷിക്കുന്നുണ്ട്. ഫോര്‍മാലിന്‍ കഴിച്ച ഉടൻ ഇരുവരും തളർന്നു വീണിരുന്നു.
വാങ്ങിവച്ച ചാരായം മറ്റാരെങ്കിലും എടുത്ത് കഴിച്ച ശേഷം പകരം ഫോര്‍മാലിന്‍ ഒഴിച്ചുവച്ചതാണോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. മദ്യത്തില്‍ ഫോര്‍മാലിന്‍ ഒഴിച്ചാണ് നിശാന്ത് കഴിച്ചിട്ടുള്ളത്. ബിജുവാകട്ടെ വെള്ളം കൂട്ടിയാണ് ഫോര്‍മാലിന്‍ കഴിച്ചിട്ടുള്ളത്.
രണ്ടു യുവാക്കളുടെ മരണം ഫോര്‍മാലിന്‍ ഉള്ളില്‍ചെന്നാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. അബദ്ധത്തില്‍ കഴിച്ചതാണോ, മനപൂര്‍വം നല്‍കിയതാണോയെന്നും പൊലീസ് അന്വേഷണം തുടങ്ങി.
Post Your Comments