പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന ‘മരയ്ക്കാർ’ തിയേറ്റര്‍ റിലീസിനുശേഷം അമ്പതു ദിവസത്തിനുളളില്‍ ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുകയാണെന്നും തിയേറ്റര്‍ റിലീസിന് ശേഷം അമ്പത് ദിവസത്തിന് മുന്‍പ് തന്നെ ഒടിടിയില്‍ റിലീസ് ചെയ്യാൻ സാധ്യതയുണ്ടെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഒരു ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മരക്കാര്‍ സിനിമ തിയേറ്ററില്‍ കാണുക എന്ന് പറയുന്നത് മലയാളികളുടെ ഏറ്റവും വലിയ ആഗ്രഹവും ആവേശവുമാണ്. തീര്‍ച്ചയായും കാണികളില്‍ നിന്ന് ആ പിന്തുണയുണ്ടെന്ന് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. ചിത്രം കൂടുതല്‍ കാണികളിലേക്കെത്താന്‍ തിയേറ്റര്‍ റിലീസിന് ശേഷം അമ്പത് ദിവസത്തിന് മുന്‍പ് തന്നെ ഒടിടിയില്‍ റിലീസ് ചെയ്യും. അതിനായി ചര്‍ച്ചകള്‍ നടത്തി വരികയാണ്’ ആന്റണി പെരൂമ്പാവൂര്‍ പറഞ്ഞു.
Also Read:11കാരിയെ പീഡിപ്പിച്ച കേസ് : 52 കാരന് നാല് വർഷം കഠിനതടവും 25,000 രൂപ പിഴയും
തന്റെ ജീവിത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ നേരത്തെ പറഞ്ഞിരുന്നു. ചിത്രം തിയേറ്റർ റിലീസിന് ശേഷം ഒടിടിയിലെത്തുമെന്ന് മോഹൻലാലും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സിനിമ എവിടെ റിലീസ് ചെയ്യണമെന്ന് തീരുമാനിക്കുന്നതിന് മുൻപാണ് ഒടിടി വിവാദങ്ങൾ ഉണ്ടായതെന്നും അതിനാലാണ് താൻ വിഷയത്തിൽ പ്രതികരിക്കാതിരുന്നത് എന്നും ഒരു അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
‘ഞാൻ ഒരു ബിസിനസുകാരനാണ്. 100 കോടി മുടക്കിയാൽ 105 കോടി പ്രതീക്ഷിക്കും. തിയേറ്റർ റിലീസ് തീരുമാനിച്ച ശേഷം മാത്രമാണ് ഒടിടിയുമായി കരാർ ഒപ്പിട്ടത്. അതിനാൽ തന്നെ ചിത്രം ഒടിടി റിലീസ് ചെയ്യും’ മോഹൻലാൽ പറഞ്ഞു.
Also Read:ഐപിഎല്‍ 2022: ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടു
മോഹന്‍ലാൽ കേന്ദ്ര കഥാപാത്രമായി പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാറിന്റെ ബജറ്റ് 100 കോടിയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്.
Post Your Comments