Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

‘മകൻ മിണ്ടുന്നില്ല, ഞാന്‍ തെറ്റ് ചെയ്തു എന്നാണ് അവൻ കരുതുന്നത്’: പോക്‌സോ കേസില്‍ കുടുക്കി ജയിലിലടച്ച 73-കാരി പറയുന്നു

കള്ളവാറ്റിനെക്കുറിച്ച് ശ്രീമതിയുടെ മകൻ പരാതി നല്‍കിയതിനെ തുടർന്നാണ് അയല്‍വാസി ഇവർക്കെതിരെ പോക്‌സോ കേസ് നല്‍കിയത്

കൊല്ലം : അയൽവാസിയുടെ വീട്ടിൽ ചാരായം വാറ്റുന്ന വിവരം എക്സൈസിനെ അറിയിച്ചതിന് പ്രതികാരമായി കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ പ്രതികരിച്ച് പരാതിക്കാരിയായ 73-കാരി ശ്രീമതി. അറസ്റ്റ് ചെയ്യുന്ന സമയത്ത് എന്താണ് കേസെന്ന് പോലും അറിഞ്ഞിരുന്നില്ലെന്നും ശ്രീമതി പറഞ്ഞു. വിവരമറിഞ്ഞ മകന്‍ ജാമ്യത്തിലിറക്കാന്‍ വരുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ, കേസിനെക്കുറിച്ച് അറിഞ്ഞ മകന്‍ അത് മാനക്കേടായാണ് കണ്ടതെന്നും ശ്രീമതി പറഞ്ഞു.

‘അറസ്റ്റ് ചെയ്യുന്ന സമയത്ത് എന്താണ് കേസെന്ന് പോലും അറിഞ്ഞിരുന്നില്ല. വിവരമറിഞ്ഞ മകന്‍ ജാമ്യത്തിലിറക്കാന്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, കേസിനെക്കുറിച്ച് അറിഞ്ഞ മകന്‍ അത് മാനക്കേടായാണ് കണ്ടത്. അവന്‍ എന്നോടിപ്പോള്‍ സംസാരിക്കുന്നില്ല. ഞാന്‍ തെറ്റ് ചെയ്തു എന്നാണ് അവന്‍ കരുതുന്നത്. രണ്ട് പെണ്‍മക്കള്‍ എന്നെ പിന്തുണയ്ക്കുന്നുണ്ട്. ഈ പ്രായത്തില്‍ ഞാന്‍ അനുഭവിക്കുന്ന വേദന അസഹനീയമാണ്’- ശ്രീമതി പറഞ്ഞു.

Read Also  :  മരയ്ക്കാർ തിയേറ്ററിൽ റിലീസ് ചെയ്ത് 50 ദിവസത്തിനുള്ളിൽ ഒ.ടി.ടി.യിൽ എത്തുമെന്ന് ആന്റണി പെരുമ്പാവൂർ

കള്ളവാറ്റിനെക്കുറിച്ച് ശ്രീമതിയുടെ മകൻ പരാതി നല്‍കിയതിനെ തുടർന്നാണ് അയല്‍വാസി ഇവർക്കെതിരെ പോക്‌സോ കേസ് നല്‍കിയത്. സമീപവാസിയുടെ പതിനാലുകാരനായ മകനെ പീഡിപ്പിച്ചെന്ന് പറഞ്ഞാണ് ഇവർ പരാതി നൽകിയത്. തുടർന്ന് പോലീസ് എത്തി ശ്രീമതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ ജാമ്യത്തിന് ആളുണ്ടോയെന്ന് ചോദിച്ച ശേഷം 45 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.കേസിന്റെ വിവരം തന്നെ അറിയിക്കുകയോ വാദം കേൾക്കുകയോ ചെയ്തില്ലെന്നും ശ്രീമതി പറഞ്ഞു.

പിന്നീട് കേസില്‍ ജാമ്യത്തിലിറങ്ങിയ ശ്രീമതി സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. മൊഴിയെടുക്കാനെത്തിയ പൊലീസ് തന്നെ വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി കള്ളക്കേസില്‍ കുടുക്കുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു. മനുഷ്യാവകാശ കമ്മീഷനും പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

 

 

shortlink

Post Your Comments


Back to top button