Latest NewsKeralaNews

വയനാട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ചു

ഇവരില്‍ ഒരാളുടെ കൃഷി സംരക്ഷിക്കാനാണ് ഇവര്‍ എത്തിയതെന്നും ചോദ്യം ചെയ്യലില്‍ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

വയനാട്: പന്നിയെ ഓടിക്കാന്‍ പോയ യുവാവ് വെടിയേറ്റ് മരിച്ചു. വയനാട് കോട്ടത്തറ സ്വദേശി ജയന്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവിനും പരിക്കേറ്റിട്ടുണ്ട്. ശരണ്‍ എന്ന ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പരിക്കേറ്റ ശരണിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നാലംഗ സംഘം കമ്പളക്കാടിന് അടുത്ത് നെല്‍പാടത്തിന് അടുത്ത് എത്തിയത്.

Read Also: പ്രതിരോധത്തിൽ വിട്ടുവീഴ്ച വേണ്ട: വാക്സിനേഷൻ കൂട്ടാനൊരുങ്ങി കേരളം

കതിരിട്ട നെല്ല് കാട്ടുപന്നി നശിപ്പിക്കുന്നതിന് തടയാന്‍ ആണ് ഇവര്‍ വണ്ടിയാംപാടത്ത് എത്തിയത്. അതിനിടെയാണ് പുറത്ത് നിന്ന് ആരോ വെടി വയ്ക്കുകയായിരുന്നു. കഴുത്തിലാണ് മരിച്ച ജയന് വെടിയേറ്റത്. മരിച്ച ജയനും ശരണിനും ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരാണ് ഈ വിവരങ്ങള്‍ പൊലീസിന് നല്‍കിയത്. ഇവരില്‍ ഒരാളുടെ കൃഷി സംരക്ഷിക്കാനാണ് ഇവര്‍ എത്തിയതെന്നും ചോദ്യം ചെയ്യലില്‍ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പൊലീസിന് വ്യക്തതയില്ല. എന്നാല്‍, ഇവര്‍ വേട്ടയ്ക്ക് വന്ന് അപകടത്തില്‍പെടുകയായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button