Latest NewsKeralaIndiaNews

ബ്ലൂടൂത്ത്​ ഇയര്‍ഫോണ്‍ പൊട്ടിത്തെറിച്ച് ഇരുചെവികള്‍ക്കും​ പരിക്കേറ്റ യുവാവ് മരിച്ചു

ആശുപത്രിയിൽ ചികിത്സക്കിടെ ഹൃദയാഘാതത്തെ തുടർന്ന് മരണത്തിന്​ കീഴടങ്ങുകയായിരുന്നു

ജയ്​പുര്‍: കോള്‍ ചെയ്യുന്നതിനിടെ ബ്ലൂടൂത്ത്​ ഇയര്‍ഫോണ്‍ പൊട്ടിത്തെറിച്ച്‌​ യുവാവ് മരിച്ചു.​ രാജസ്ഥാനിലെ ജയ്​പുര്‍ ജില്ലയിൽ ഉദയ്​പുരിയ ഗ്രാമത്തിലെ ചൗമു സ്വദേശിയായ രാകേഷ്​ നഗറിനാണ് ദാരുണമായ അന്ത്യം​ സംഭവിച്ചതെന്ന് ടൈംസ്​ നൗ റിപ്പോര്‍ട്ട്​ ചെയ്തു. പൊട്ടിത്തെറിക്ക്​ പിന്നാലെ, ഇരുചെവികള്‍ക്കും​ പരിക്കേറ്റ രാകേഷ്​ ഹൃദയാഘാതത്തെ തുടര്‍ന്നാണ്​ മരിച്ചത്.

വയര്‍ലെസ്​ ഇയര്‍ഫോണില്‍ സംസാരിക്കവേ, ഉപകരണം പൊട്ടിത്തെറിക്കുകയും യുവാവ്​​ അബോധാവസ്ഥയിലാവുകയും ചെയ്യുകയായിരുന്നു. ഇരുചെവികള്‍ക്കും സാരമായി പരിക്കേറ്റ യുവാവിനെ ​ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ ഹൃദയാഘാതത്തെ തുടർന്ന് മരണത്തിന്​ കീഴടങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button