കൊട്ടിയം: സൗദിയില്‍ മലയാളി യുവാവിന് വെടിയേറ്റു. പെട്രോളടിച്ച ശേഷം പണം നല്‍കാതെ പോയത് ചോദ്യം ചെയ്ത കൊല്ലം നെടുമ്പന കുളപ്പാടം സ്വദേശിയും പെട്രോള്‍ പമ്ബിലെ താല്‍ക്കാലിക ജീവനക്കാരനുമായ മുഹമ്മദിനാണ് (27) വെടിയേറ്റത്. സൗദിയിലെ വാദി ദവാസിറിലായിരുന്നു സംഭവം. പണം ചോദിച്ച് ചെന്നപ്പോള്‍ കാറുമായെത്തിയ സൗദി സ്വദേശി ഇയാള്‍ക്കുനേരേ വെടിയുതിര്‍ക്കുകയായിരുന്നു. തുടക്ക് വെടിയേറ്റ മുഹമ്മദ് അവിടത്തെ മിലിറ്ററി ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലാണ്.
Read Also: നെഹ്റു VS മോദി: ലഡാക്കിൽ 11,000 അടി ഉയരത്തിൽ പുതിയ ഫുട്ബോൾ ഗ്രൗണ്ട് തീർത്ത് മോദി സർക്കാർ
ആഗസ്റ്റ് 12ന് പുലര്‍ച്ച ആറോടെയായിരുന്നു സംഭവം. കാറില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ച ശേഷം പണം നല്‍കാതെ മുങ്ങാനായിരുന്നു സ്വദേശിയുടെ ശ്രമം. അടുത്തേക്ക് ചെന്ന മുഹമ്മദിനെ തള്ളി താഴെയിട്ടശേഷം കൈയിലുണ്ടായിരുന്ന പണം അപഹരിച്ചു. കാര്‍ മുന്നോട്ടെടുത്ത് പോയ ശേഷം തിരിച്ചു വന്ന് വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ് കാല് മണിക്കൂറിലധികം അവിടെ കിടന്ന ഇയാളെ കുളപ്പാടം സ്വദേശി സിറാജുദ്ദീന് സഖാഫിയും സുഹൃത്തുക്കളും ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തെ ലോഡ്ജിലെ ജീവനക്കാരനായ മുഹമ്മദ് പമ്പില്‍ താല്‍ക്കാലിക ജോലിക്കായി കയറിയതായിരുന്നു. സംഭവത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടുന്നതിനായി ബന്ധുക്കള്‍ എന്‍.കെ. പ്രേമചന്ദ്രന് എം.പിക്ക് കഴിഞ്ഞ 18ന് നിവേദനം നല്കി.
Post Your Comments