തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിക്ക് വില വീണ്ടും കുത്തനെ ഉയരുന്നു. അറുപതിലേക്ക് താഴ്ന്ന ഒരു കിലോ തക്കാളിക്ക് ഇന്ന് തിരുവനന്തപുരത്ത് നൂറ് രൂപയിലധികമാണ് വില. അയല്‍ സംസ്ഥാനങ്ങളിലെ മഴക്കെടുതിയാണ് വിലക്കയറ്റത്തിന്റെ കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
നേരത്തെ സര്‍ക്കാര്‍ ഇടപെട്ട് ഇതര സംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറി നേരിട്ടെത്തിച്ചതോടെ വില കുറഞ്ഞിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഹോര്‍ട്ടികോര്‍പ്പ് നേരിട്ട് പച്ചക്കറി വാങ്ങി വില്‍പ്പന തുടങ്ങിയതോടെയാണ് പൊതുവിപണിയില്‍ വില താഴ്ന്നു തുടങ്ങിയത്. എന്നാല്‍ ഇന്ന് വീണ്ടും തക്കാളിക്ക് വില നൂറ് കടന്നു. കഴിഞ്ഞ ദിവസങ്ങളില്‍ 60 രൂപയായി കുറഞ്ഞ തക്കാളിക്ക് തിരുവനന്തപുരത്തെ ചില്ലറക്കച്ചവടക്കാര്‍ ഇന്ന് 100 മുതല്‍ 120 രൂപയ്ക്ക് വരെയാണ് വാങ്ങുന്നത്.
Post Your Comments