എരുമപ്പെട്ടി: ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. കടങ്ങോട് മണ്ടംപറമ്പ് ചുള്ളിവളപ്പില്‍ വീട്ടില്‍ പരേതനായ ശങ്കരന്റെ മകന് സന്തോഷാണ് (35) മരിച്ചത്.
ബാറ്റ് ചെയ്യുമ്പോള്‍ റണ്ണെടുക്കാന്‍ ഓടുന്നതിനിടെയാണ് യുവാവ് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ കൂട്ടുകാര്‍ ചേര്‍ന്ന് വടക്കാഞ്ചേരി ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് സംസ്കരിക്കും. മാതാവ്: അമ്മു. സഹോദരി: സന്ധ്യ.
Post Your Comments