തിരുവനന്തപുരം: പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ നിന്ന് പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. യാതൊരു ചര്‍ച്ചയും കൂടാതെയായിരുന്നു കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നതും പിന്‍വലിച്ചതും. എതിര്‍ ശബ്ദങ്ങള്‍ക്ക് കാതുകൊടുക്കാത്തതാണ് കേന്ദ്ര സര്‍ക്കാര്‍ സമീപനമെന്നും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനമായ ഫെഡറല്‍ സംവിധാനം തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
Read Also: എറണാകുളത്ത് നാല് നില കെട്ടിടത്തില്‍ തീപിടുത്തം: കെട്ടിടത്തില്‍ കുടുങ്ങിയ ആളുകളെ പുറത്തെത്തിച്ചു
‘ചോദ്യം ചെയ്യാന്‍ ആളില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സഹകരണ മേഖലയിലുള്‍പ്പടെ ഏകാധിപത്യ രീതിയില്‍ ഉള്ള നീക്കമാണ് നടക്കുന്നത്. എന്നാല്‍ കേരളം ഫെഡറലിസത്തില്‍ ഒരു വിട്ടു വീഴ്ചയും ചെയ്യില്ല. സംസ്ഥാനവുമായി ചര്‍ച്ച നടത്താതെയുള്ള തീരുമാനങ്ങള്‍ അംഗീകരിക്കില്ല’- എന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.
Post Your Comments