Latest NewsKeralaIndia

കരുനാഗപ്പള്ളി പോപ്പുലർ ഫ്രണ്ട് ഓഫീസിൽ റെയ്ഡ്: പോലീസിനെതിരെ നൂറുകണക്കിനു പ്രവർത്തകർ , മാധ്യമപ്രവർത്തകരെ ആക്രമിച്ചു

മുസ്ലീങ്ങളുടെ ജോലികളും നിങ്ങൾ ചെയ്യുന്നുണ്ടെന്നും അതിൽ നിന്ന് കിട്ടുന്ന ലാഭം ഞങ്ങളുടെ ലക്ഷ്യം തകർക്കാൻ വേണ്ടിയുള്ളതല്ലെന്നും കത്തിൽ പറയുന്നു.

കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ പോപ്പുലർ ഫ്രണ്ട് ഓഫീസിൽ നടന്ന റെയ്‌ഡിനെതിരെ പ്രതിഷേധ പ്രകടനവുമായി പ്രവർത്തകർ. നൂറു കണക്കിനാളുകൾ തടിച്ചുകൂടിയാണ് ഓഫിസിന് മുൻപിൽ പോലീസിനെതിരെ പ്രകടനം നടത്തിയത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഓഫീസിലെത്തി. ഭയപ്പെടുത്താൻ നോക്കേണ്ടെന്നും പോലീസ് പിന്മാറണമെന്നുമുള്ള മുദ്രാവാക്യങ്ങൾ വിളിച്ചായിരുന്നു പ്രതിഷേധം. റെയ്‌ഡിനെ തുടർന്ന് സ്ഥലത്ത് വൻ സംഘർഷാവസ്ഥ നില നിന്നു.

ഇന്നലെ ഉച്ചയോടെയായിരുന്നു റെയ്ഡ് നടന്നത്. ഇന്റലിജൻസ് വിഭാഗം എഡിജിപിയുടെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി സി ഐയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. രഹസ്യ യോഗങ്ങൾ ചേർന്നുവെന്ന വിവരം ലഭിച്ചതിന് പിന്നാലെയായിരുന്നു പോലീസ് നടപടി. കഴിഞ്ഞ ദിവസങ്ങളിൽ മറ്റു ജില്ലകളിൽ നിന്നുള്ള നിരവധി പേരെ സംശയാസ്പദമായി ഇവിടെ കണ്ടതായും വിവരമുണ്ട്. റെയ്ഡിനായി പോലീസ് എത്തിയപ്പോൾ തന്നെ നൂറോളം പ്രവർത്തകരാണ് ഓടിക്കൂടിയത്.

ഇതിനിടെ ഒരു സംഘം മാധ്യമപ്രവർത്തകനായ രാജനെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു മര്‍ദ്ദനം. പൊലീസ് നിഷ്‌ക്രിയരായി നോക്കി നില്‍ക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. അക്രമികള്‍ വളഞ്ഞപ്പോള്‍ രാജന്‍ സഹായമഭ്യര്‍ച്ചിട്ടും പൊലീസ് മാറിനില്‍ക്കുകയായിരുന്നു. പിടിച്ചെടുത്ത ക്യാമറ പൊലീസ് ഓഫീസര്‍ ഇടപെട്ട് ആണ് വാങ്ങി നല്‍കിയത്. മുഖത്തും ദേഹത്ത് പലഭാഗത്തും മര്‍ദ്ദനമേറ്റ് രാജന്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി.

റെയ്‌ഡില്‍ നിരവധി രേഖകളും മറ്റും പൊലീസിന് ലഭിച്ചതായാണ് സൂചന. അതേസമയം നേരത്തേ കരുനാ​ഗപ്പള്ളി മേഖലയിൽ ക്ഷേത്രം പണിയുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ടിന്റെ ഭീഷണി നിലനിന്നിരുന്നു. സ്ഥലത്തെ കോൺട്രാക്ടറായ പ്രകാശ് ​ഗീതാഞ്ജലി എന്നയാൾക്കാണ് കത്ത് ലഭിച്ചത്. മുസ്ലീങ്ങളുടെ ജോലികളും നിങ്ങൾ ചെയ്യുന്നുണ്ടെന്നും അതിൽ നിന്ന് കിട്ടുന്ന ലാഭം ഞങ്ങളുടെ ലക്ഷ്യം തകർക്കാൻ വേണ്ടിയുള്ളതല്ലെന്നും കത്തിൽ പറയുന്നു. നിനക്കൊക്കെ അമ്പലവും കാര്യാലയവും പണിഞ്ഞ് ഇവിടെ അരക്കിട്ടുറപ്പിക്കാം എന്ന് വിചാരിക്കേണ്ടെന്നും കത്തിൽ പറയുന്നു.

സംഭവത്തിൽ പൊലീസിന് പരാതി നൽകിയിട്ടുണ്ടെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഈ മാസം പത്താം തീയതിയാണ് പ്രകാശ് ​ഗീതാഞ്ജലി എന്ന ബിൽഡർക്ക് ഊമക്കത്ത് വന്നത്. തഴവ വളാലിൽ ജം​ഗ്ഷനിലെ ആൽത്തറ ​ഗണപതിക്ക് മറ്റൊരു സ്ഥലത്ത് ക്ഷേത്രം പണിഞ്ഞതാണ് ഒരു വിഭാ​ഗം ആളുകളെ പ്രകോപിപ്പിച്ചത്. റോഡ് വികസനത്തിന് നിലവിലെ ക്ഷേത്രം തടസമാകുന്നു എന്ന തിരിച്ചറിവിലാണ് അതിന് തൊട്ടടുത്ത് തന്നെ നാല് സെന്റ് വസ്തു ഭക്തജനങ്ങൾ വാങ്ങിയത്. നാല് വർഷം മുമ്പ് സ്ഥലം വാങ്ങിയെങ്കിലും സാമ്പത്തിക പരാധീനതകളെ തുടർന്ന് ക്ഷേത്ര നിർമ്മാണം നീണ്ടുപോയി.

പിന്നീട് അടുത്ത സമയത്താണ് വിവിധ മതവിഭാ​ഗത്തിൽ പെട്ട ഭക്തരുടെ സംഭാവനകൾ സ്വരുക്കൂട്ടി ക്ഷേത്രം പണി ആരംഭിച്ചത്. ഇതിന് പ്രകാശന്റെ നല്ല സഹായവും ഉണ്ടായിരുന്നു ഇതേ തുടർന്നാണ് പ്രകാശന് ഭീഷണിക്കത്ത് വന്നത്. ബിജപി അനുഭാവിയായ പ്രകാശൻ ഒരു ബിൽഡറാണ്. കെട്ടിടങ്ങൾ നിർമ്മിച്ച് നൽകുകയും കെട്ടിട നിർമ്മാണ സാമ​ഗ്രികൾ വിൽക്കുകയും ചെയ്യുന്ന പ്രകാശൻ സ്ഥലത്തെ ഒരു പൊതുകാര്യങ്ങളിലെല്ലാം സജീവമായി ഇടപെടുന്ന ആളുമാണ്. അതുകൊണ്ട് തന്നെ സ്ഥലത്ത് ഒരു ക്ഷേത്രം പണി ആരംഭിച്ചപ്പോൾ പ്രകാശനും നല്ല രീതിയിൽ സാമ്പത്തിക സഹായം നൽകിയിരുന്നു.

ഞങ്ങളുടെ ഒരു താത്ക്കാലിക നിശബ്ദത കൊണ്ടാണ് നീയൊക്കെ ഇവിടെ കഴിയുന്നത് എന്ന് കത്തിൽ പറയുന്നു. കരുനാ​ഗപ്പള്ളി ജമാ അത്തിൽ ഏറ്റവും കൂടുതൽ കുടുംബമുള്ള ഒരു ജമാഅത്താണ് വട്ടപ്പറമ്പ്. വട്ടപ്പറമ്പ് ജുമാ മസ്ജിദിന്റെ ചുറ്റളവിൽ ഏറ്റവും കുറഞ്ഞത് ഒന്നര കിലോമീറ്റർ ഞങ്ങൾക്ക് മാത്രം കഴിയാനുള്ളതാണ്. അതിൽ ഒരു തടസം നീ കൂടിയാണ്. നീ മാത്രമല്ല, ബാക്കിയുള്ളവർക്കും മുന്നറിയിപ്പ് കൊടുക്കുന്നുണ്ട് എന്നും കത്തിലുണ്ട്. കത്തിൽ നിരവധി പേർക്കെതിരെ പരസ്യമായ ഭീഷണിയുമുണ്ട്. ഒരു വാഹനാപകടം മതി ഞങ്ങൾക്ക് എന്നും പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button