ThiruvananthapuramNattuvarthaLatest NewsKeralaNews

വയോധിക തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ ചെയ്തു

ക​ള്ളി​ക്കാ​ട് മു​കു​ന്ത​റ പെ​രും​കു​ള​ങ്ങ​ര ഇ​ട​വി​ളാ​ക​ത്തു സ്മി​താ ഭ​വ​നി​ൽ രാ​ധി​കാ​മ​ണി (65) യാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്

കാ​ട്ടാ​ക്ക​ട : വയോധിക ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ ചെ​യ്തു. ക​ള്ളി​ക്കാ​ട് മു​കു​ന്ത​റ പെ​രും​കു​ള​ങ്ങ​ര ഇ​ട​വി​ളാ​ക​ത്തു സ്മി​താ ഭ​വ​നി​ൽ രാ​ധി​കാ​മ​ണി (65) യാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. നിലവിൽ പ​ട്ട​ക്കു​ളം ആ​നാ​വൂ​രി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കുകയായിരുന്നു. തിങ്കളാഴ്ച ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.

പു​റ​ത്തേ​ക്ക് പോ​കു​ന്നു​വെ​ന്ന് മ​ക​ൻ ദി​ലീ​പി​നോ​ടും മ​രു​മ​ക​ൾ ബീ​ന​യോ​ടും പ​റ​ഞ്ഞാ​ണ് രാ​ധി​കാ​മ​ണി ഇ​റ​ങ്ങി​യ​ത്. തുടർന്ന് വാ​ട​ക​വീ​ടി​ന്‍റെ അ​ടു​ക്ക​ള​യോ​ട് ചേ​ർ​ന്നു​ള്ള വി​റ​കു​പു​ര​യി​ൽ എ​ത്തി തീ കൊളുത്തുകയായിരുന്നു. ഇ​വ​രു​ടെ ഉ​ച്ച​ത്തി​ലു​ള്ള നി​ല​വി​ളി കേ​ട്ട് മ​ക​നും മ​രു​മ​ക​ളും അ​ടു​ക്ക​ള​യി​ൽ എ​ത്തി നോ​ക്കു​മ്പോ​ഴാ​ണ് വയോധികയെ ദേ​ഹ​ത്ത് തീ​പി​ടി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ദേ​ഹ​മാ​സ​ക​ലം വെ​ന്ത നി​ല​യി​ലായിരുന്നു.

Read Also : ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് യു​വാ​ക്ക​ൾക്ക് ദാരുണാന്ത്യം

ഉടൻ തന്നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ് മ​രി​ച്ച​തി​ലും ത​നി​ക്കു​ള്ള ശ്വാ​സം മു​ട്ട​ൽ അ​സു​ഖ​ത്തി​ലും മ​നംനൊ​ന്താ​ണ് ആ​ത്മ​ഹ​ത്യ​യെ​ന്ന് പൊലീ​സ് അ​റി​യി​ച്ചു. പോസ്റ്റോമോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് സംസ്കരിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button