കൊച്ചി: മുന്‍ മിസ് കേരള വിജയികളടക്കം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണം ദുരുദ്ദേശ്യത്തോടെയുള്ള സൈജു തങ്കച്ചന്റെ കാര്‍ ചേസിംഗ് ആണെന്ന് പൊലീസ്. സൈജു തങ്കച്ചന്‍ കാറില്‍ പിന്തുടര്‍ന്നത് മോഡലുകളടക്കമുള്ളവരുടെ മരണത്തിന് ഇടയാക്കിയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. ലഹരിക്ക് അടിമയായ സൈജു നേരത്തെ പല പെണ്‍കുട്ടികളെയും ചൂഷണത്തിനിരയാക്കിയിട്ടുണ്ടെന്നും പരാതിപ്പെട്ടാല്‍ കേസെടുക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
നമ്പര്‍ 18 ഹോട്ടലിലെ പാര്‍ട്ടിക്ക് ശേഷം രാത്രി മോഡലുകളെ കൊച്ചിയില്‍ തന്നെ നിര്‍ത്താനായിരുന്നു സൈജു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ യുവതികളും സുഹൃത്തുക്കളും ഇതിന് വിസമ്മതിച്ചതോടെയാണ് ഇവരെ പിന്തുടര്‍ന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സൈജുവിന്റെ ലഹരി മരുന്ന് ഇടപാടുകളെ കുറിച്ച് തെളിവ് ലഭിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.
സൈജുവിന്റെ ഫോണില്‍ നിന്ന് നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളും ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും ഔഡി കാറില്‍ നിന്ന് ഗര്‍ഭനിരോധന ഉറകളും ചില മരുന്നുകളും കണ്ടെടുത്തിട്ടുണ്ട്. അതേസമയം, പാര്‍ട്ടി കഴിഞ്ഞ് താന്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മോഡലുകളും സുഹൃത്തുക്കളും ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങിയത്. സംഘത്തിലുണ്ടായിരുന്ന അബ്ദുള്‍ റഹ്‌മാന്‍ നന്നായി മദ്യപിച്ചിരുന്നതിനാല്‍ റഹ്‌മാനോട് വാഹനമോടിക്കരുതെന്ന് വിലക്കുകയായിരുന്നുവെന്നും എന്നാല്‍ അത് വകവെയ്ക്കാതെ നാലംഗസംഘം കാറുമായി ഹോട്ടലില്‍ നിന്ന് പോയെന്നുമാണ് സൈജുവിന്റെ മൊഴി.
Post Your Comments