
ഇസ്ലാമാബാദ്: അഫ്ഗാനിലേക്ക് ഇന്ത്യ അയക്കാന്‍ തീരുമാനിച്ച ഭക്ഷ്യധാന്യങ്ങള്‍ അതിര്‍ത്തിയില്‍ തടഞ്ഞ് പാക്കിസ്ഥാന്‍. ഐക്യരാഷ്ട്ര സഭയുടെ നിര്‍ദ്ദേശാനുസരണം 50,000 ടണ്‍ ഭക്ഷ്യധാന്യവുമായി 1200 ട്രക്കുകളെയാണ് ഇന്ത്യ വാഗാ അതിര്‍ത്തിയില്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ പതാകയും ചിഹ്നങ്ങളുമായി ട്രക്കുകളെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ലെന്നാണ് പാക്കിസ്ഥാന്റെ വാദം. ഇന്ത്യയുടേതെന്ന് തിരിച്ചറിയുന്ന യാതൊന്നും ട്രക്കില്‍ പാടില്ലെന്നാണ് പാക്കിസ്ഥാന്റെ നിലപാട്.
Read Also : കോണ്‍ഗ്രസും തൃണമൂലും രണ്ടുതട്ടില്‍: മൂന്നാംമുന്നണി രൂപീകരണത്തില്‍ എതിര്‍പ്പ്, നേതാക്കളെ കാണാതെ മമത
പാക്കിസ്ഥാന്റെ ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ. അഫ്ഗാനില്‍ ഇന്ത്യ എത്തിക്കുന്ന സഹായം അവിടെയുള്ള ജനങ്ങള്‍ തിരിച്ചറിയണമെന്നും ഐക്യരാഷ്ട്ര സഭയുടെ നിര്‍ദ്ദേശാനുസരണമാണ് സഹായമെത്തിക്കുന്നതെന്നും വിദേശകാര്യവകുപ്പ് പ്രതികരിച്ചു. അഫ്ഗാന്‍ ജനതയെ സംരക്ഷിക്കാനുള്ള ബാധ്യത ഇന്ത്യ ഏറ്റെടുത്തിട്ടുണ്ടെന്നും വിദേശകാര്യവകുപ്പ് പറഞ്ഞു.
ഇന്ത്യയുടെ ഇസ്ലാമാബാദിലെ എംബസിയിലേക്കാണ് പാകിസ്ഥാന്‍ വിദേശകാര്യവകുപ്പ് സാധനങ്ങള്‍ അതിര്‍ത്തി കടത്താന്‍ അനുവദിക്കില്ലെന്ന് അറിയിച്ചത്. ഇന്ത്യ ആഗോള സഹായം നല്‍കുന്നതിന്റെ ഭാഗമാണ് ആകേണ്ടതെന്ന് പാക്കിസ്ഥാന്‍ പറയുന്നു. വിമാനമാര്‍ഗ്ഗം ഇത്രയധികം ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാനാവത്തതിനാലാണ് ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തി വഴി അഫ്ഗാനിലേക്ക് സാധനങ്ങളെത്തിക്കുന്നത്.
Post Your Comments