AsiaLatest NewsNewsInternational

‘പരിശോധന കൂടാതെ അനുമതിയില്ല‘: അഫ്ഗാനിസ്ഥാനിൽ മാധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തി താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി താലിബാൻ. താലിബാൻ ഭരണകൂടത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായ വാർത്തകൾ പ്രസിദ്ധീകരിക്കാൻ ഒരു മാധ്യമങ്ങളെയും അനുവദിക്കില്ലെന്ന് അധികാരികൾ വ്യക്തമാക്കി.

Also Read:അമേരിക്കയിൽ വെടിവെപ്പ്: മലയാളി പെൺകുട്ടി കൊല്ലപ്പെട്ടു

മാധ്യമ വാർത്തകൾ പരിശോധനകൾക്കും സെൻസർഷിപ്പിനും ശേഷം മാത്രമേ പ്രസിദ്ധീകരിക്കാൻ പാടുള്ളൂവെന്ന് ബദക്ഷാൻ പ്രവിശ്യയിലെ പ്രാദേശിക ഭരണകൂടം ഉത്തരവിട്ടതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടിംഗിനായി വനിതാ മാധ്യമപ്രവർത്തകർ പോകാൻ പാടില്ലെന്നും അവർ പുരുഷ ജീവനക്കാർക്കൊപ്പം ഓഫീസിൽ ജോലികൾ ചെയ്യുന്നതാണ് നല്ലതെന്നും താലിബാൻ വാർത്താവിതരണ- സാംസ്കാരിക വകുപ്പുകളുടെ ചുമതലയുള്ള മെസൂദീൻ അഹമ്മദി പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ നിലവിൽ പല മാധ്യമപ്രവർത്തകരും താലിബാനിൽ നിന്ന് കനത്ത ഭീഷണികൾ നേരിടുന്നതായാണ് റിപ്പോർട്ട്. മിക്ക സ്ഥാപനങ്ങളിലും വനിതാ മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായി തൊഴിൽ ചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതോടെ സ്വതന്ത്ര ചിന്താഗതിക്കാരായ നിരവധി മാധ്യമപ്രവർത്തകർ ഒളിവിൽ പോയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button