WayanadNattuvarthaLatest NewsKeralaNews

കാട്ടുപന്നിയെ ഓടിക്കാൻ പോയ യുവാവ് വെടിയേറ്റ് മരിച്ചതിൽ ദുരൂഹത

കോ​ട്ട​ത്ത​റ മെ​ച്ച​ന ചു​ണ്ട​റ​ങ്ങോ​ട് കു​റി​ച്യ കോ​ള​നി​യി​ലെ ജ​യ​ൻ(36) ആ​ണ് മ​രി​ച്ച​ത്

ക​മ്പ​ള​ക്കാ​ട്: കാട്ടുപന്നിയെ ഓടിക്കാൻ പോയ യുവാവ് വെടിയേറ്റു മരിച്ചതിൽ ദുരൂഹത. വ​യ​നാ​ട്ടി​ലെ കമ്പള​ക്കാ​ട് വ​ണ്ടി​യാ​മ്പ​റ്റ​യി​ൽ ഇ​ന്ന​ലെ രാ​ത്രി 10.30ഓ​ടെ​യാ​ണ് സം​ഭ​വം. കോ​ട്ട​ത്ത​റ മെ​ച്ച​ന ചു​ണ്ട​റ​ങ്ങോ​ട് കു​റി​ച്യ കോ​ള​നി​യി​ലെ ജ​യ​ൻ(36) ആ​ണ് മ​രി​ച്ച​ത്.

ജ​യനൊപ്പ​മു​ണ്ടാ​യി​രു​ന്ന ബ​ന്ധു ശ​രു​ണ്‍(27) നു ​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​യാ​ളെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പാ​ട​ത്ത് കാ​ട്ടു​പ​ന്നി​യെ ഓ​ടി​ക്കാ​ൻ പോ​യ​പ്പോ​ൾ മ​റ്റാ​രോ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ പ​റ​യു​ന്ന​ത്.

Read Also : ട്രെ​യി​ൻ ത​ട്ടി ബ​ധി​ര​നും മൂ​ക​നു​മാ​യ വ​യോ​ധി​ക​ൻ മ​രി​ച്ചു:മൃ​ത​ദേ​ഹ​വു​മാ​യി ട്രെ​യി​ൻ ഓ​ടി​യ​ത് 10 കി​ലോ​മീ​റ്റ​ർ

കോ​ള​നി​യി​ലെ ച​ന്ദ്ര​പ്പ​ൻ, കു​ഞ്ഞി​രാ​മ​ൻ എ​ന്നി​വ​രോ​ടൊ​പ്പ​മാ​ണ് ഇ​വ​ർ വ​യ​ലി​ൽ പോ​യ​ത്. വെ​ടി​യേ​റ്റ ശേ​ഷം ഇ​രു​വ​രെ​യും ക​ൽ​പ്പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജ​യ​ൻ മ​രി​ക്കു​ക​യാ​യി​രു​ന്നു.

അതേസമയം ആരാണ് വെടിയുതിർത്തതെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടെയുണ്ടായിരുന്നവരെ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button