Latest NewsNewsInternational

മനുഷ്യ വിസർജ്യത്തിൽ നിന്നും വൈദ്യുതി? തെളിയിച്ച് ഇസ്രായേൽ

ഇസ്രായേലിലെ ഗവേഷകർ സന്തോഷത്തോടെ 'പൂപ്പ് വോളണ്ടിയർമാർ' എന്ന് വിളിക്കുന്ന ഇവർ വിസർജ്ജ്യം ശേഖരിക്കുകയും അതിനെ കൽക്കരിക്ക് സമാനമായ ഹൈഡ്രോചാർ എന്ന പദാർത്ഥമായി മാറ്റുകയും ചെയ്തുവെന്ന്പോപ്പുലർ സയൻസ് റിപ്പോർട്ട് ചെയ്തു.

ജറുസലേം: ഊർജസ്രോതസുകൾക്കായി വേറിട്ട മാർഗം കണ്ടെത്തി ഇസ്രായേൽ. മനുഷ്യമാലിന്യത്തിന്റെ ഗന്ധം പോലും താങ്ങാൻ ആർക്കും കഴിയില്ലെങ്കിലും അവ ശേഖരിച്ച് പരീക്ഷണങ്ങൾ നടത്തുകയാണ് ഇസ്രായേൽ ശാസ്ത്രജ്ഞർ. ഇസ്രായേലിലെ ഗവേഷകർ സന്തോഷത്തോടെ ‘പൂപ്പ് വോളണ്ടിയർമാർ’ എന്ന് വിളിക്കുന്ന ഇവർ വിസർജ്ജ്യം ശേഖരിക്കുകയും അതിനെ കൽക്കരിക്ക് സമാനമായ ഹൈഡ്രോചാർ എന്ന പദാർത്ഥമായി മാറ്റുകയും ചെയ്തുവെന്ന്പോപ്പുലർ സയൻസ് റിപ്പോർട്ട് ചെയ്തു.

Read Also: ശ്രവണ വൈകല്യമുള്ളവർക്കായുള്ള പോളിടെക്‌നിക് സ്‌പെഷ്യൽ ഡിപ്ലോമ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇസ്രായേലിലെ ബെൻ-ഗുരിയോൺ സർവകലാശാലയിലെ ശാസ്ത്രജ്ഞർ നെഗെവ് മരുഭൂമിയിൽ ഒരു ടോയിലറ്റ് സ്ഥാപിച്ചിരുന്നു. അവിടെ നിരവധി ആളുകൾ ദിവസേന മലം നിക്ഷേപിക്കുകയും ഗവേഷകർ ദിവസവും അവ ശേഖരിക്കുകയും ചെയ്താണ് പരീക്ഷണം നടത്തിയത്. ശേഷം രോഗാണുക്കളെ ഇല്ലാതാക്കാൻ ഓട്ടോക്ലേവുകളിൽ മാലിന്യം ചൂടാക്കുകയും ചെയ്തു. അതിനുശേഷം ശാസ്ത്രജ്ഞന്മാർക്ക് ഉപയോഗിക്കാൻ കഴിയുന്ന രീതിയിലേക്ക് അവ പൊടിച്ചെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button