നെടുങ്കണ്ടം: ക്ലാസില്‍ മല വിസര്‍ജനം നടത്തിയ കുട്ടിയ്ക്ക് വിസര്‍ജ്യം പൊതിഞ്ഞുകെട്ടി ബാഗിലാക്കി കൊടുത്തുവിട്ട സംഭവം,അധ്യാപികയ്ക്ക് തിരിച്ചടിയായി കോടതി വിധി.
നിക്കറിനുള്ളില്‍ മലവിസര്‍ജനം നടത്തിയ ഒന്നാംക്ലാസ് വിദ്യാര്‍ഥിയുടെ ബാഗിലാണ് വിസര്‍ജ്യം അധ്യാപിക പൊതിഞ്ഞ് കൊടുത്തുവിട്ടത് . സംഭവത്തില്‍ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു.25000 രൂപ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനാണ് വിധി.
Read Also : സ്‌കൂളില്‍ മല വിസര്‍ജനം നടത്തി; മലം വിദ്യാര്‍ത്ഥിയുടെ ബാഗിലാക്കി കൊടുത്തയച്ച് അധികൃതര്‍
ദേശീയ മനുഷ്യാവകാശ കമ്മിഷന്റേതാണ് ഉത്തരവ്. നഷ്ടപരിഹാരത്തിനൊപ്പം, അധ്യാപികക്കെതിരെ നടപടി സ്വീകരിക്കണം എന്നും സര്‍ക്കാരിന് നിര്‍ദേശമുണ്ട്. നെടുങ്കണ്ടം എസ്ഡിഎ സ്‌കൂള്‍ അധികൃതര്‍ക്കെതിരെയായിരുന്നു പരാതി.
പൊതുപ്രവര്‍ത്തകനും, ഹൈക്കോടതി അഭിഭാഷകനുമായ ജോബി ജോളി 2018ലാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയത്. പരാതിയില്‍ കഴമ്ബുണ്ടെന്നാണ് ചീഫ് സെക്രട്ടറിയും റിപ്പോര്‍ട്ട് നല്‍കിയത്.
Post Your Comments