Latest NewsEducationNewsEducation & Career

ശ്രവണ വൈകല്യമുള്ളവർക്കായുള്ള പോളിടെക്‌നിക് സ്‌പെഷ്യൽ ഡിപ്ലോമ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം കൈമനം വനിതാ പോളിടെക്‌നിക് കോളേജിൽ ശ്രവണ വൈകല്യമുള്ളവർക്കായുള്ള സ്‌പെഷ്യൽ ഡിപ്ലോമ ബാച്ചിലെ ഒഴിവുകളിലേക്ക് പുതിയ അപേക്ഷ ക്ഷണിച്ചു. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ 30-ന് കൈമനം ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ രക്ഷിതാവിനോടൊപ്പം നേരിട്ട് ഹാജരാകണം.

Read Also  :  ലോക്‌സഭ സമ്മേളനത്തിനിടെ ബഹളം: ഉച്ചവരെസഭ നിര്‍ത്തിവച്ചു, പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യത്തിനും മറുപടിയെന്ന് പ്രധാനമന്ത്രി

യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് (എസ്.എസ്.എൽ.സി, മെഡിക്കൽ ആൻഡ് ഫിറ്റനസ് സർട്ടിഫിക്കറ്റ്) ജാതി, വരുമാനം, നോൺക്രീമിലെയർ, ടി.സി, സ്വഭാവസർട്ടിഫിക്കറ്റുകളും കൊണ്ടുവരണം. ഫീസ് ആനുകൂല്യത്തിന് അർഹതയുള്ളവർ 1,000 രൂപയും മറ്റുള്ളവർ 3,780 രൂപയും ഡിജിറ്റൽ പേയ്‌മെന്റ് ആയി നൽകേണ്ടതിനാൽ എ.ടി.എം കാർഡ് കൈവശം കരുതണം. പി.ടി.എ വിഹിതവും മറ്റു ഫീസുകളും (3000 രൂപ) പണമായി അടയ്ക്കണം. വിശദവിവരങ്ങൾക്ക്: www.polyadmission.org, 0471-2491682.

shortlink

Related Articles

Post Your Comments

Related Articles


Back to top button