YouthLatest NewsMenNewsWomenLife Style

ഇടയ്ക്കിടെ വരുന്ന ‘കൺകുരു’ നിസാരമായി കാണരുത്..!!

ഇടയ്ക്കിടെ കൺകുരു മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് പലരും. തുടർച്ചയായി കൺകുരു വരുന്നവർ അതിനെ ചെറിയൊരു കാര്യമായി കാണരുത്. ഇടയ്ക്കിടെ കൺകുരു വരാറുള്ളവർ പ്രമേഹത്തിനുള്ള രക്തപരിശോധന, കാഴ്ച പരിശോധന എന്നിവ നടത്തേണ്ടതാണ്.

വിട്ടുമാറാത്ത താരൻ മൂലം ഇടയ്ക്കിടെ കൺകുരു വരുന്നവർ കൺപോളയുടെ കാര്യത്തിൽ ശുചിത്വം പാലിക്കുക. ബേബി ഷാംപു പതപ്പിച്ച് അതിൽ മുക്കിയ ബഡ്സ് ഉപയോഗിച്ച് ദിവസവും കൺപീലിയുടെ മാർജിൻ വൃത്തിയാക്കുക.

Read Also:- ഏഴ് സീറ്റ് ഓപ്ഷനുമായി ഹ്യൂണ്ടായ് അല്‍കാസര്‍

കൺകുരുവിന്റെ തുടക്കമായി അനുഭവപ്പെടുന്നത് കൺപോളയിൽ നിന്നുള്ള സൂചിമുന വേദനയാണ്. അങ്ങനെ അനുഭവപ്പെടുന്നത് മുതൽ ചൂട് വയ്ക്കുന്നത് കുരുവിന്റെ പിന്നീടുള്ള വളർച്ചയ്ക്ക് തടയിടുകയും ചെയ്യും. വിരലുകൾ കൈവള്ളയിൽ ഉരച്ച് കുരു ഉള്ള ഭാഗത്ത് ചൂട് വയ്ക്കുകയാണ് വേണ്ടത്.

shortlink

Post Your Comments


Back to top button