ജനീവ: ലോകം മുഴുവന്‍ ഇപ്പോള്‍ ഒമിക്രോണ്‍ വൈറസിനെ കുറിച്ചുള്ള ആശങ്കയിലാണ്. രോഗം റിപ്പോര്‍ട്ടുചെയ്ത രാജ്യങ്ങളിലേക്ക് യാത്രാവിലക്കുവരെ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇപ്പോഴുള്ള കൊവിഡ് വേരിയന്റുകളെക്കാള്‍ വ്യാപനശേഷി കൂടുലാണെന്നുള്ളതും വാക്‌സിനുകള്‍ ഈ വകഭേദത്തിനുമുന്നില്‍ തോറ്റുപോകും എന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഒമിക്രോണ്‍ വൈറസിനെ കുറിച്ച് പുറത്ത് വന്നിരിക്കുന്ന വിവരങ്ങള്‍. എന്നാല്‍ ഒമിക്രോണ്‍ ഇത്ര കടുത്ത ഭീകരനാണെന്നതിന് വേണ്ടത്ര തെളിവുകള്‍ ഇല്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഒമിക്രോണ്‍ നിലവിലുള്ള മറ്റുകൊവിഡ് വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്ന് സൂചിപ്പിക്കുന്നതിന് നിലവില്‍ വിവരങ്ങളൊന്നും ഇല്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
Read Also : ആരോഗ്യ രംഗത്തെ നമ്പര്‍ വണ്‍ കേരളം രാജ്യത്ത് കൊവിഡ് മരണത്തില്‍ രണ്ടാമത്
അതേസമയം, ഒമിക്രോണ്‍ വകഭേദത്തിന്റെ തീവ്രത മനസിലാക്കാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നാണ് കരുതുന്നത്. ചെറുപ്പക്കാരിലാണ് രോഗബാധ കൂടുതലായി കാണുന്നത്. ഇവരില്‍ പലര്‍ക്കും അത്ര ഗുരുതരമല്ലാത്ത ലക്ഷണങ്ങളാണ് കാണുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒമിക്രോണ്‍ സ്ഥിരീകരിച്ചശേഷം ദക്ഷിണാഫ്രിക്കയിലെ പല പ്രദേശങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നുണ്ട്. എന്നാല്‍ ഇവരെയെല്ലാം ബാധിച്ചത് ഒമിക്രോണ്‍ ആണെന്ന് ഉറപ്പില്ല.
ഒമിക്രോണിനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനായി ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാനും കൈമാറാനും ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments