Latest NewsIndiaNews

രാജ്യമെങ്ങും ശ്രദ്ധാകേന്ദ്രമായി ഉത്തര്‍പ്രദേശില്‍ നിന്നുള്ള ചടങ്ങ്

ഒരു വേദിയില്‍ മംഗള കര്‍മ്മങ്ങളില്‍ പങ്കാളികളായി വിവിധ മത പുരോഹിതര്‍

ലക്‌നൗ : രാജ്യമെങ്ങും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ഒരു വേദിയില്‍ നടന്ന ചടങ്ങ്. വിവിധ മതസ്ഥരും നിര്‍ദ്ധനരുമായ 2500 ഓളം യുവതീയുവാക്കളാണ് ഒരു വേദിയില്‍ വിവാഹിതരായത്. വിവാഹ ചടങ്ങുകളില്‍ ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ പുരോഹിതര്‍ ഒരേ സമയം കാര്‍മ്മികരായി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലാണ് കുശിനഗര്‍ ജില്ലയില്‍ ‘സമൂഹ വിവാഹം’ സംഘടിപ്പിച്ചത് . ചടങ്ങില്‍ വിവാഹിതരായ 2,503 ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന യോഗി ആദിത്യനാഥ്, ഭാരതീയ പാരമ്പര്യത്തില്‍ ‘കന്യാദാനം’ നടത്തുക എന്നത് ഏതൊരു വ്യക്തിക്കും ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനവും നേട്ടവുമാണെന്ന് അഭിപ്രായപ്പെട്ടു.

Read Also : ആരോഗ്യ രംഗത്ത് കേരളത്തിന് വീണ്ടും തിരിച്ചടി, അമിതവണ്ണവും കുടവയറും ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍

‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് ഔര്‍ സബ്കാ പ്രയാസ് എന്ന തത്വത്തില്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു, അതിന്റെ ഫലമായി സര്‍ക്കാര്‍ പദ്ധതികള്‍ ജാതി, ഭാഷ, മതം, പ്രദേശം എന്നിവയുടെ അടിസ്ഥാനമില്ലാതെ യാതൊരു വിവേചനവുമില്ലാതെ എല്ലാവര്‍ക്കും പ്രയോജനപ്പെടുന്നു’ , മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു .

2503 നവദമ്പതികളാണ് മണ്ഡപത്തില്‍ ഉണ്ടായിരുന്നത് . കുശിനഗറിലെ ബുദ്ധ പാര്‍ക്ക് ഗ്രൗണ്ടില്‍ ഒരുക്കിയ മണ്ഡപത്തില്‍ വിവിധ മതങ്ങളെ പ്രതിനിധീകരിച്ച് പുരോഹിതന്മാരും പങ്കെടുത്തു .വിവാഹിതരായ ഓരോ ദമ്പതികള്‍ക്കും ചടങ്ങില്‍ ഇന്‍ഷുറന്‍സ്, സാമൂഹിക സുരക്ഷാ പരിരക്ഷ ഉള്‍പ്പെടെയുള്ള സാമ്പത്തിക സഹായം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button