അഗർത്തല : അഗർത്തല മുനിസിപ്പൽ കോർപ്പറേഷൻ ഉൾപ്പെടെ ത്രിപുരയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പോലീസുകാർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. സംഭവത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു.
ഖോവായ് ജില്ലയിലെ തെലിയമുറ നഗരസഭാ പരിധിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം നടന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്‌ക്ക് ശേഷം മടങ്ങുകയായിരുന്ന പോലീസ് സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ബസ് തടഞ്ഞു നിർത്തിയ തൃണമൂൽ പ്രവർത്തകർ കയ്യിൽ കരുതിയിരുന്ന ആയുധങ്ങൾ കൊണ്ട് ആക്രമിക്കുകയായിരുന്നു.തുടർന്ന് പോലീസുകാർ അക്രമികളെ അടിച്ചോടിക്കുകയായിരുന്നു.
അതേസമയം, സംഭവത്തെ തുടർന്ന് നഗരസഭാ പരിധിയ്‌ക്കുള്ളിൽ ഇന്ന് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ നഗരസഭയിൽ തൃണണൂൽ കോൺഗ്രസിന് ശക്തമായ തിരിച്ചടിയായിരുന്നു ലഭിച്ചത്.119 സീറ്റുകളിൽ സ്ഥാനാർത്ഥികളെ മത്സരിപ്പിച്ച തൃണമൂൽ കോൺഗ്രസിന് ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായാത്.
Post Your Comments