കോഴിക്കോട്: വൃത്തിയും ശുദ്ധിയുമുള്ള ഭക്ഷണം ആരു പാകം ചെയ്താലും അത് ഹലാലാണെന്ന് മഹല്ല് ജമാഅത്ത് കൗണ്‍സില്‍. ഭക്ഷണത്തിന്റെ പേരില്‍ ഭിന്നത സൃഷ്ടിക്കുകയാണെന്ന് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് പി.ടി.എ റഹീം പറഞ്ഞു. റഹീമിന്റെ നേതൃത്വത്തില്‍ പാരഗണ്‍ ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിച്ച് സൗഹൃദ കൂടികാഴ്ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘
Also Read:ഒമിക്രോൺ കണ്ടെത്തുന്നതിൽ നിങ്ങൾ പരാജയപ്പെട്ടു, അതിന് ഞങ്ങളെ വില്ലന്മാരാക്കുന്നോ? ദക്ഷിണാഫ്രിക്ക
സന്തോഷത്തോടെയും പൊരുത്തത്തോടെയും ലഭിക്കുന്ന ശുദ്ധിയുള്ള ഭക്ഷണമാണ് ഹലാലെന്നും പിടിച്ചു പറിച്ചതും മോഷ്ടിച്ചതും ഹലാല്‍ അല്ലെന്നും പി.ടി.എ. റഹീം പറഞ്ഞു. ഹലാൽ എന്നാൽ അതുകൊണ്ട് അർത്ഥമാക്കുന്നത് അനുവദനീയം എന്നാണെന്നും വൃത്തിയും ശുദ്ധിയുമുള്ള ഭക്ഷണം ആരു പാകം ചെയ്താലും അത് ഹലാലാണെന്നും പി.ടി.എം. റഹീം പറഞ്ഞു. ഹലാല്‍, നോണ്‍ ഹലാല്‍ എന്നീ പരാമര്‍ശങ്ങള്‍ നടത്തി ഭക്ഷണത്തിന്റെ പേരില്‍ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുകയാണെന്നും ഇത്തരത്തിലുള്ള വര്‍ഗീയത പടര്‍ത്തുന്ന കാര്യങ്ങളെ ചെറുത്തു തോല്‍പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഹലാല്‍ ബോര്‍ഡ് വെയ്ക്കുന്ന ഒരിടത്തും ഭക്ഷണത്തില്‍ തുപ്പിയല്ല നല്‍കുന്നതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ വ്യക്തമാക്കിയിരുന്നു. വിവാദങ്ങളിലൂടെ വര്‍ഗീയത ഉണ്ടാക്കാനാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. ഹലാല്‍ ഭക്ഷണത്തെ ന്യായീകരിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നിരുന്നു. ഹലാല്‍ എന്നാല്‍ കഴിക്കാന്‍ പറ്റുന്നതാണ്. അതുകൊണ്ട് വേറെ ദോഷമില്ല എന്നതാണ് ഉദ്ദേശിക്കുന്നതെന്നായിരുന്നു പിണറായിയുടെ പ്രസ്താവന.
Post Your Comments