KeralaNattuvarthaLatest NewsNewsIndia

സംസ്ഥാനത്ത് മഴയ്ക്ക് ശമനമില്ല: പ​ത്ത് ജി​ല്ല​ക​ളി​ല്‍ ഇന്ന് യെ​ല്ലോ അ​ല​ര്‍​ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ല്‍ ഇന്ന് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​വി​ട​ങ്ങ​ളി​ലെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റി​ല്‍ 11 സെ​ന്‍റീ​മീ​റ്റ​ര്‍ വ​രെ​യു​ള്ള ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​തയുണ്ടെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Also Read:ബംഗാളിന് പുറത്തും സ്ഥാനമുറപ്പിക്കാൻ വന്ന തൃണമൂൽ തകർന്നടിഞ്ഞു: മത്സരിച്ച 119 സീറ്റിൽ വിജയിച്ചത് ഒരിടത്ത് മാത്രം

തിരുവനന്തപുരം ജില്ലയിൽ ഇന്നലെ കനത്ത മഴയാണ് ലഭിച്ചത്. തമിഴ്നാടിനോട് അടുത്ത് കിടക്കുന്നതിനാ തന്നെ രാത്രികളിലും മഴ തുടരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്.
വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അറിയിച്ചിട്ടുണ്ട്.

അതേസമയം, കേ​ര​ള​തീ​ര​ത്തും ല​ക്ഷ​ദ്വീ​പ് ഭാ​ഗ​ത്തും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു നി​രോ​ധ​ന​മി​ല്ലെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ക​ര്‍​ണാ​ട​ക തീ​ര​ത്ത് ചൊ​വ്വാ​ഴ്ച വ​രെ കാ​റ്റി​ന്‍റെ വേ​ഗം ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 60 കി​ലോ​മീ​റ്റ​ര്‍ വ​രെ ആ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ഈ ​ഭാ​ഗ​ത്തേ​ക്കു പോ​ക​രു​തെന്നും മുന്നറിയിപ്പുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button