Latest NewsIndiaNewsCrime

അടച്ചുപൂട്ടിയ മോര്‍ച്ചറിയിലെ ഫ്രീസറില്‍ ഒരു വര്‍ഷം പഴക്കമുള്ള കൊവിഡ് രോഗികളുടെ മൃതദേഹം കണ്ടെത്തി

കൊവിഡ് രൂക്ഷമായിരുന്ന സമയത്ത് നിരവധി മൃതദേഹങ്ങള്‍ പഴയ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നു

ബംഗളൂരു: അടച്ചുപൂട്ടിയ മോര്‍ച്ചറിയില്‍ ഒരു വര്‍ഷം പഴക്കമുള്ള കൊവിഡ് രോഗികളുടെ മൃതദേഹം കണ്ടെത്തി. ഇ.എസ്.ഐ രാജാജിനഗര്‍ ആശുപത്രി മോര്‍ച്ചറിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കെ.പി അഗ്രഹാര സ്വദേശി മുനിരാജു (62), ചാമരാജ്‌പേട്ട് സ്വദേശി ദുര്‍ഗ (40) എന്നിവരുട മൃതദേഹമാണ് കണ്ടെത്തിയത്. 2020 ജൂലൈയിലാണ് ഇരുവരും കൊവിഡ് ബാധിച്ച് മരിച്ചത്. തുടര്‍ന്ന് മൃതദേഹങ്ങള്‍ ആശുപത്രിയിലെ പഴയ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.

Read Also : കുര്‍ള ബലാത്സംഗ കൊലപാതക കേസ്: 20 കാരിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു, തലയോട്ടി പൊട്ടി കണ്ണ് തെറിച്ചുപോയെന്ന് പൊലീസ്

കൊവിഡ് രൂക്ഷമായിരുന്ന സമയത്ത് നിരവധി മൃതദേഹങ്ങള്‍ പഴയ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നു. പഴയ മോര്‍ച്ചറി ആശുപത്രിയുടെ ഓക്‌സിജന്‍ പൈപ്പ് ലൈനിന് സമീപമായതിനാല്‍ കഴിഞ്ഞ വര്‍ഷം അത് അടച്ചിട്ടു. തുടര്‍ന്ന് പുതിയ മോര്‍ച്ചറിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റിയെങ്കിലും ഈ രണ്ടു മൃതദേഹങ്ങള്‍ മാത്രം മാറ്റിയിരുന്നില്ല. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ബി.ബി.എം.പിക്ക് കൈമാറണമെന്ന മാര്‍ഗനിര്‍ദേശം ഉണ്ടായിരുന്നതിനാല്‍ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങിയിരുന്നില്ല.

ശനിയാഴ്ചയാണ് ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ ശുചീകരണതൊഴിലാളികള്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ മെഡിക്കല്‍ സൂപ്രണ്ടിനെയും പൊലീസിനെയും വിവരം അറിയിച്ചു. രണ്ടു മൃതദേഹങ്ങളും പോസ്റ്റ്‌മോര്‍ട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button