![](/wp-content/uploads/2018/10/kunchacko.jpeg)
കക്ഷി രാഷ്ട്രീയ പാര്‍ട്ടികളല്ല മാനുഷിക മൂല്യങ്ങളാണ് തന്റെ രാഷ്ട്രീയമെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. മതവും രാഷ്ട്രീയവും ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി രൂപം കൊണ്ടവയാണെങ്കിലും ഇന്ന് ജനനന്മയ്ക്കായി മാത്രമാണ് ഇവർ നിലയുറപ്പിക്കുന്നതെന്ന് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒടിടി പ്ലേക്ക് നല്‍കിയ അഭിമുഖത്തിലാണ് ചാക്കോച്ചന്‍ തന്റെ രാഷ്ട്രീയത്തെ കുറിച്ച് സംസാരിച്ചത്.
Also Read:സി പി എമ്മിനെ തെരഞ്ഞെടുപ്പില്‍ എസ് ഡി പി ഐ സഹായിച്ചു, മുഖ്യമന്ത്രി മറുപടി പറയണം: ഡി.പുരന്ദേശ്വരി
‘എന്റെ രാഷ്ട്രീയം മനുഷ്യത്വമാണ്, മാനുഷിക മൂല്യങ്ങളാണ്. അല്ലാതെ കക്ഷി രാഷ്ട്രീയ പാര്‍ട്ടികളല്ല. മതമാണെങ്കിലും രാഷ്ട്രീയമാണെങ്കിലും ജനങ്ങളുടെ നന്മക്ക് വേണ്ടി നിര്‍മ്മിക്കപ്പെട്ടവയാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഈ സ്ഥാപനങ്ങള്‍ ഇന്ന് സാമൂഹിക നന്മയ്ക്ക് വേണ്ടി പൂര്‍ണമായും നിലകൊള്ളുന്നുവെന്ന് പറയാനാകില്ല. മതമാണെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയാണെങ്കിലും പരസ്പരം പോരടിക്കുന്ന കാഴ്ച്ച ഉദാഹരണമായി നമുക്ക് മുന്നിലുണ്ട്. തമ്മിലടിക്കുന്നതിന് പകരം സമൂഹത്തിന്റെ ഉന്നമനത്തിനായിട്ടായിരിക്കണം ഇവര്‍ നിലകൊള്ളേണ്ടത്. മാനുഷിക മൂല്യങ്ങള്‍ ഉള്‍ചേര്‍ന്നതായിരിക്കണം ആ രാഷ്ട്രീയം. അല്ലാതെ മത-രാഷ്ട്രീയ-ജാതീയ ചായ്‌വുകളാവരുതെന്ന് മാത്രം.’ – കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
അതേസമയം, ഭീമന്റെ വഴിയാണ് റിലീസ് ചെയ്യാനിരിക്കുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം. അഷറഫ് ഹംസ സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 3നാണ് റിലീസ് ചെയ്യുന്നത്. ചെമ്പന്‍ വിനോദ് ജോസാണ് ചിത്രത്തിന്റെ തിരക്കഥ. മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്.
Post Your Comments