കോഴിക്കോട് : സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉടലെടുത്ത ഹലാല്‍ ഭക്ഷണ വിവാദത്തില്‍ പ്രതികരിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ഹലാല്‍ ബോര്‍ഡ് വെയ്ക്കുന്ന ഒരിടത്തും ഭക്ഷണത്തില്‍ തുപ്പിയല്ല നല്‍കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. ‘മുസ്ലീം മതസ്ഥര്‍ നടത്തുന്ന ഹോട്ടലുകളില്‍ മാത്രമാണ് ഇത്തരത്തില്‍ ഹലാല്‍ ബോര്‍ഡ് വെയ്ക്കുന്നത്. എന്നാല്‍ ഈ ബോര്‍ഡ് വെയ്ക്കാതെ പ്രവര്‍ത്തിക്കുന്ന നിരവധി ഹോട്ടലുകളും ഈ നാട്ടിലുണ്ട്. ഹലാല്‍ ബോര്‍ഡ് വെച്ച ഒരിടത്തും തുപ്പിയ ഭക്ഷണമല്ല വിളമ്പുന്നത്. മുസ്ലീങ്ങള്‍ നടത്തുന്ന ഹോട്ടലുകളില്‍ ജോലി ചെയ്യുന്ന ഇതര മതസ്ഥരുണ്ട് . അവരോട് ചോദിച്ചാല്‍ സത്യാവസ്ഥ അറിയാനാകും’ – കാന്തപുരം പറഞ്ഞു. വിവാദങ്ങളിലൂടെ വര്‍ഗീയത ഉണ്ടാക്കാനാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹലാല്‍ ഭക്ഷണത്തെ ന്യായീകരിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നിരുന്നു. ഹലാല്‍ എന്നാല്‍ കഴിക്കാന്‍ പറ്റുന്നതാണ്. അതുകൊണ്ട് വേറെ ദോഷമില്ല എന്നതാണ് ഉദ്ദേശിക്കുന്നതെന്നായിരുന്നു പിണറായിയുടെ പ്രസ്താവന.
Post Your Comments