Latest NewsNewsIndia

2024 ലും മോദി വീണ്ടും അധികാരത്തിലെത്തും: പ്രവചനവുമായി ദേവേന്ദ്ര ഫഡ്നാവിസ്

ബംഗാളിലെ വന്‍ വിജയത്തിനു പിന്നാലെ താന്‍ ഈ മേഖല വിടുകയാണെന്ന് പ്രശാന്ത് പറഞ്ഞിരുന്നു.

ന്യൂഡല്‍ഹി: 2024ല്‍ നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ എത്തുമെന്ന് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാറിനെ സന്ദര്‍ശിച്ച്‌ ഒരു ദിവസം പിന്നിടുമ്പോഴാണ് അദ്ദേഹം ഇത്തരമൊരു പ്രതികരണം നടത്തിയിരിക്കുന്നത്.

‘ആര്‍ക്ക് ആരുമായി വേണമെങ്കിലും കൂടിക്കാഴ്ച നടത്താം, അതിന് നിയന്ത്രണങ്ങള്‍ ഒന്നുമില്ല. പ്രതിപക്ഷത്തിനോ ഭരണകക്ഷിക്കോ അവരവരുടെ നിലവാരം അനുസരിച്ച്‌ വിവിധ തന്ത്രങ്ങള്‍ ആവിഷ്കരിക്കാനാകും. എന്ത് തന്ത്രം ആവിഷ്കരിച്ചാലും ഒന്നേ പറയാനുളളു, മോദിജി ഇന്നിവിടെയുണ്ട് 2024ലും ഉണ്ടാകും. 2024ലും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കും’-ഫഡ്നാവിസ് പ്രതികരിച്ചു.

ബംഗാള്‍, തമിഴ്നാട് തിരഞ്ഞെടുപ്പു വിജയങ്ങള്‍ക്കുള്ള നന്ദി അറിയിക്കാനാണ് കൂടിക്കാഴ്ചയെന്നാണ് ഔദ്യോഗിക വിശദീകരണം. തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ മമത ബാനര്‍ജി, എം.കെ. സ്റ്റാലിന്‍ എന്നിവരെ സഹായിച്ച ഏതു നേതാവുമായും കൂടിക്കാഴ്ച നടത്താന്‍ പ്രശാന്ത് തയാറാണെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. എന്നാൽ പ്രശാന്തിന്റെ പവാറുമായുളള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ക്കാകാം ഇരുവരും സന്ധിച്ചതെന്ന് അഭ്യൂഹം ഉയര്‍ന്നിരുന്നു.

Read Also: ‘ആവശ്യമെങ്കിൽ അവർക്ക് നിയമസഹായം ലഭ്യമാക്കും’: ആയിഷ സുൽത്താനയ്ക്ക് പിന്തുണയുമായി സി.പി.ഐ

ബംഗാളിലെ വന്‍ വിജയത്തിനു പിന്നാലെ താന്‍ ഈ മേഖല വിടുകയാണെന്ന് പ്രശാന്ത് പറഞ്ഞിരുന്നു. പുതിയ കാര്യങ്ങള്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നാണ് അന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ ബംഗാളില്‍ ബി.ജെ.പിയുടെ സീറ്റുനില 100 കടക്കില്ലെന്ന് പ്രഖ്യാപിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിക്കുവേണ്ടി പ്രചാരണ തന്ത്രങ്ങളൊരുക്കിയ പ്രശാന്തിന്റെ പുതിയ നീക്കം ഏവരും ഉറ്റുനോക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button