ന്യൂഡല്‍ഹി: വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍ ലോക്‌സഭ പാസാക്കി. പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളത്തിനിടെ ചര്‍ച്ചയില്ലാതെയാണ് ബില്‍ പാസാക്കിയത്. പ്രതിപക്ഷ ബഹളത്തിനിടെ കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ ആണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ബില്ലില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി കൊണ്ടാണ് പാര്‍ലമെന്റില്‍ ശീതകാല സമ്മേളനത്തില്‍ ബില്‍ പാസാക്കിയത്. ബില്‍ രാജ്യസഭയില്‍
Read Also : അടച്ചുപൂട്ടിയ മോര്‍ച്ചറിയിലെ ഫ്രീസറില്‍ ഒരു വര്‍ഷം പഴക്കമുള്ള കൊവിഡ് രോഗികളുടെ മൃതദേഹം കണ്ടെത്തി
ലോക്‌സഭ സമ്മേളനം ചേര്‍ന്നയുടന്‍ വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ല് ചര്‍ച്ചയ്ക്ക് വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങല്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ഇതോടെ ഉച്ചവരെ സഭ നിര്‍ത്തിവയ്ക്കുകയാണെന്ന് സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു. ഉച്ചയ്ക്ക് ശേഷമാണ് സഭയില്‍ ബില്‍ അവതരിപ്പിച്ച് പാസാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പാര്‍ലമെന്റിന്റെ അംഗീകാരം നേടണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
Post Your Comments