Latest NewsKeralaNews

ഹലാല്‍ മാത്രമോണോ നല്ല ഭക്ഷണം, ഉത്തരം പറയണം മുഖ്യമന്ത്രി : പിണറായി സര്‍ക്കാരിനെ ഉത്തരം മുട്ടിച്ച് ബിജെപി ദേശീയ നേതാവ്

ഹലാല്‍ ഭക്ഷണം നല്ലതാണെന്നാണ് പിണറായി വിജയന്‍ പറയുന്നത്, അപ്പോള്‍ നല്ലതല്ലാത്ത ഭക്ഷണം ഏതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറാകണം

 

തിരുവനന്തപുരം : ഹലാല്‍ മാത്രമോണോ നല്ല ഭക്ഷണം, ഉത്തരം പറയണം മുഖ്യമന്ത്രി എന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഡി പുരന്ദേശ്വരി. വോട്ട്ബാങ്ക് ലക്ഷ്യം വെച്ച് മുഖ്യമന്ത്രി ഹലാല്‍ ഹോട്ടലുകളെ പിന്തുണയ്ക്കുകയാണെന്ന് അവര്‍ ആരോപിച്ചു. ‘ഹലാല്‍ ഭക്ഷണം നല്ലതാണെന്നാണ് പിണറായി വിജയന്‍ പറയുന്നത്. അപ്പോള്‍ നല്ലതല്ലാത്ത ഭക്ഷണം ഏതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറാകണം. ഹലാലിന്റെ പേരില്‍ മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും ഒരു വിഭാഗത്തെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണ്’ , പുരന്ദേശ്വരി കുറ്റപ്പെടുത്തി.

Read Also : ഇന്ത്യയുടെ ഡിജിറ്റൽ കറൻസി ഉടൻ, തയ്യാറെടുപ്പുകൾ നടക്കുന്നു : അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് കേന്ദ്രം

‘മുഖ്യമന്ത്രിയുടെ ഹലാല്‍ ഉദ്ദേശം നല്ലതല്ല. വോട്ട്ബാങ്ക് രാഷ്ട്രീയം മാത്രമാണ് അതിന്റെ ലക്ഷ്യം. സഞ്ജിത്തിന്റെ കൊലപാതകികളെ സംസ്ഥാന സര്‍ക്കാര്‍ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. സംസ്ഥാനത്ത് 10 മാസം കൊണ്ട് തീവ്രവാദികള്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ പിന്തുണയോടെയാണ് സിപിഎം പല തദ്ദേശ സ്ഥാപനങ്ങളും ഭരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന കൊലപാതകങ്ങളിലെല്ലാം കാഴ്ചക്കാരുടെ റോളിലാണ് സര്‍ക്കാരും പോലീസും നില്‍ക്കുന്നത്’ , പുരന്ദേശ്വരി ആരോപിച്ചു.

‘മണ്ഡലം പ്രസിഡന്റുമാരായി നിരവധി സ്ത്രീകളെയാണ് ബിജെപി തിരഞ്ഞെടുത്തിരിക്കുന്നത്. സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം കൊടുക്കുന്ന പാര്‍ട്ടിയാണ് ബിജെപി. തങ്ങളുടെ സ്ത്രീശാക്തീകരണം വാക്കുകളില്ല, പ്രവൃത്തിയിലാണ്. ബിജെപി വനിതകളെ മണ്ഡലം പ്രസിഡന്റുമാരാക്കുമ്പോള്‍ തീവ്രവാദികള്‍ യുവതികളെ വിധവകളാക്കി മാറ്റുകയാണ്. അട്ടപ്പാടിയില്‍ കേന്ദ്രസര്‍ക്കാര്‍ ചിലവഴിക്കുന്ന പണത്തിന്റെ കണക്ക് മുഖ്യമന്ത്രി വ്യക്തമാക്കണം. അട്ടപ്പാടിയില്‍ ജനിച്ചു വീഴുന്ന കുട്ടികള്‍ എങ്ങനെയാണ് മരിക്കുന്നതെന്ന് സര്‍ക്കാര്‍ പറയണം’, പുരന്ദേശ്വരി ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button