ന്യൂഡല്‍ഹി : കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് കേരളം ഇതുവരെ ധനസഹായം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ‘കൊറോണ ബാധിച്ച് മരിച്ചവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് നല്‍കേണ്ട 50,000 രൂപ കേരളം ഇതുവരെ വിതരണം ചെയ്തിട്ടില്ല. മരിച്ചവരുടെ അടുത്ത കുടുംബാംഗങ്ങളെ സംബന്ധിച്ച് വ്യക്തത ഇല്ലാത്തതിനാലാണ് ധനസഹായം നല്‍കാത്തത് എന്നാണ് കേരളത്തിന്റെ ന്യായീകരണം’- സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Read Also : വീട്ടമ്മയെ സിപിഎം നേതാവ് ജ്യൂസ് നൽകി മയക്കി പീഡിപ്പിച്ച സംഭവം: കേസ് അട്ടിമറിക്കാൻ അണിയറ നീക്കം ശക്തം
കേരളത്തില്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്ത് ഇതുവരെ 6116 ആളുകള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. നവംബര്‍ 26 വരെ കേരളത്തില്‍ 38,737 കൊറോണ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതില്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരിക്കുന്നത് 6116 ആളുകള്‍ മാത്രമാണ്.
മഹാരാഷ്ട്രയില്‍ കൊറോണ ബാധിച്ച് 1,40,807 പേര്‍ മരിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ടവരുടെ കണക്കുകള്‍ വ്യക്തമാക്കിയിട്ടില്ല. സംസ്ഥാനത്ത് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള അപേക്ഷ ജനങ്ങളില്‍ നിന്ന് സ്വീകരിച്ച് തുടങ്ങിയിട്ടില്ലെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ഏറ്റവും കൂടുതല്‍ സാമ്പത്തിക സഹായം വിതരണം ചെയ്തത് ഡല്‍ഹി സര്‍ക്കാരാണ്. സര്‍ക്കാരിന് ലഭിച്ച 25358 അപേക്ഷകളില്‍ 19926 പേര്‍ക്കായി 99.63 കോടി രൂപയാണ് ഇതുവരെ ഡല്‍ഹി സര്‍ക്കാര്‍ വിതരണം ചെയ്തത്.
കൊറോണ ബാധിച്ച് മരിച്ചവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് അര ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കണമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതി ശരിവെച്ചിരുന്നു. അപേക്ഷ നല്‍കുന്നവര്‍ക്ക് അതത് സംസ്ഥാന സര്‍ക്കാരുകള്‍ സഹായം നല്‍കണമെന്നായിരുന്നു തീരുമാനം.
Post Your Comments