അബുദാബി: 870 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി യുഎഇ. യുഎഇയുടെ 50-ാമത് ദേശീയ ദിനത്തോടത്തോട് അനുബന്ധിച്ചാണ് നടപടി. 870 തടവുകാർക്ക് ജയിൽ മോചനം നൽകാൻ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിടുകയും ചെയ്തു.
യുഎഇയിൽ വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷ അനുഭവിക്കുന്നവരാണ് ജയിൽ മോചിതരാകുന്നത്. തടവുകാർക്ക് പുതിയൊരു ജീവിതം തുടങ്ങാനും അവരുടെ കുടുംബങ്ങളുടെ പ്രയാസം കുറയ്ക്കുന്നതിന് അവസരമൊരുക്കുന്നതാണ് നടപടി. മോചനം ലഭിക്കുന്ന തടവുകാരുടെ കടബാധ്യതകളും പിഴകളും ഒഴിവാക്കി നൽകുകയും ചെയ്യും.
അതേസമയം യുഎഇയുടെ 50-ാം ദേശീയ ദിനത്തിന് മുന്നോടിയായി 43 തടവുകാർക്ക് അജ്മാൻ ഭരണാധികാരിയും മാപ്പ് നൽകി. അതേസമയം യുഎഇയുടെ 50-ാം ദേശീയ ദിനത്തിന് മുന്നോടിയായി 43 തടവുകാർക്ക് അജ്മാൻ ഭരണാധികാരിയും മാപ്പ് നൽകി. തടവുകാരെ മോചിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി അറിയിച്ചു.
Post Your Comments