സവർക്കർ വിപ്ലവകാരിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സവർക്കറെ എതിർക്കുന്നവർ അദ്ദേഹം വിപ്ലവകാരിയെന്ന കാര്യം മറക്കരുതെന്നും വികസനവും ഐക്യവും ലക്ഷ്യം വെച്ചുകൊണ്ടുള്ള ചിന്താഗതി ആയിരുന്നു സവർക്കർക്ക് ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വീണിന്റെ വീട് ഗവർണർ സന്ദർശിച്ചു. ആലുവ പൊലീസിന്റെ നടപടിയെ ഗവര്‍ണര്‍ വിമര്‍ശിച്ചു. മികച്ച പൊലീസ് സംവിധാനമാണ് കേരളത്തില്‍ ഉള്ളതെങ്കിലും ചില സ്ഥലങ്ങളില്‍ ആലുവ സംഭവം ആവര്‍ത്തിക്കുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. സ്ത്രീധന പീഡന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണെന്നും സ്ത്രീധനമെന്ന സമ്പ്രദായം ഇല്ലാതാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീധനം കൊടുക്കാൻ തയ്യാറല്ലെന്ന് പെൺകുട്ടികൾ തന്നെ തീരുമാനം എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments