Latest NewsIndiaNewsCrime

20-കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ്: രണ്ട് പേർ അറസ്റ്റിൽ

മുംബൈ : കുർളയിൽ 20-കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ . ഗോവണ്ടി സ്വദേശികളായ രേഹാൻ, അഫ്സൽ എന്നിവരാണ് അറസ്റ്റിലായത്.

ഗോവണ്ടി സ്വദേശിയായ യുവതിയെ പ്രതിയായ രേഹാന് നേരത്തേ പരിചയമുണ്ടായിരുന്നു. ഇവർ തമ്മിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഗോവണ്ടിയിൽ നിന്ന് യുവതിയെ കുർളയിൽ എത്തിച്ച് ആളൊഴിഞ്ഞ് കെട്ടിടത്തിന്‍റെ ടെറസിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. ക്രൂരമായ ബലാത്സംഗത്തിനും യുവതി ഇരയായി. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം.

Read Also  :  കോവിഡിന്റെ പുതിയ വകഭേദം: ഏഴു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി വിലക്കേർപ്പെടുത്തി സൗദി അറേബ്യ

കുർളയിലെ എച്ച്ഡിഐഎൽ കോമ്പൗണ്ടിലെ ഒഴിഞ്ഞ കെട്ടിടത്തിന്‍റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിത്. ടെറസിൽ കയറിയ മൂന്ന് യുവാക്കളാണ് മൃതദേഹം കണ്ടത്. യുവാക്കൾ ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു യുവതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button