KeralaLatest NewsNewsIndia

കേവലം ഭക്ഷണമല്ല ഹലാലിന്റെ പിന്നിലുള്ളത്, ഹലാൽ സർട്ടിഫിക്കറ്റുകൾക്ക് ലഭിക്കുന്ന പണം എവിടേക്ക് പോകുന്നു: സന്ദീപ് വാചസ്പതി

തിരുവനന്തപുരം: ഹലാൽ വിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാൻ ശ്രമിക്കുകയാണെന്നും ഹലാൽ എന്നാൽ കഴിക്കാൻ കൊള്ളാവുന്ന ഭക്ഷണം എന്നാണു അർത്ഥമെന്നും പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഹലാൽ എന്ന് പറഞ്ഞാൽ ഭക്ഷ്യയോഗ്യമാണെന്നും വിവാദത്തിനു പിന്നിൽ സംഘപരിവാർ ആണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ, ഹലാൽ വിവാദം ആരംഭിച്ചത് യഥാർത്ഥത്തിൽ ആരാണെന്ന് വ്യക്തമാക്കുകയാണ് സന്ദീപ് വാചസ്പതി.

ഒരു മൗലവി, ഭക്ഷണത്തിൽ തുപ്പുന്നതോ ഊതുന്നതോ മന്ത്രിക്കുന്നതോ ആയ ഒരു വീഡിയോ പുറത്തുവന്നിരുന്നുവെന്നും അതാണ് ഹലാൽ വിഷയത്തിൽ ഇപ്പോഴത്തെ വിവാദത്തിനു തുടക്കം കുറിച്ചതെന്നും സന്ദീപ് വാചസ്പതി ചൂണ്ടിക്കാണിക്കുന്നു. ആ വീഡിയോ പുറത്തുവന്നതിന് ശേഷമാണ് ഹലാൽ ഇപ്പോൾ ചർച്ചയായത്. ഹലാൽ വിവാദമാക്കിയത് സംഘപരിവാർ അല്ലെന്നും സന്ദീപ് പറയുന്നു.

Also Read:ഒപ്പം താമസിച്ചിരുന്ന യുവതിക്ക് ക്രൂരമർദനം : യുവാവ് അറസ്റ്റിൽ

‘മുഖ്യമന്ത്രി പറഞ്ഞത് ഭക്ഷ്യയോഗ്യം ആണ് എന്ന് കാണിക്കാനാണ് ഹലാൽ ഉപയോഗിക്കുന്നത് എന്നാണ്. എന്നാൽ, കേവലം ഒരു ഹോട്ടലിലെ മാത്രം വിഷയമല്ല ഹലാൽ. ഹലാൽ എന്ന വാക്കിന് അർഥം ഹലാൽ എന്ന് തന്നെയാണ്. പക്ഷെ, അത് ഭക്ഷണ കാര്യത്തിൽ മാത്രമല്ല എന്നുള്ളതാണ് സത്യം. ശരീയത്ത് നിയമപ്രകാരം ഒരു ഭക്ഷണം ഭക്ഷ്യയോഗ്യമാണ് എന്ന് കാണിക്കുന്നതാണ് ഹലാൽ, അപ്പോൾ ഇത് മതപരമായ കാര്യമാണെന്ന കാര്യത്തിലും സംശയമില്ല. ഭക്ഷണത്തിൽ മതം കലർത്തിയത് ഹലാൽ വാദികളാണ്. ഇസ്‌ലാം നിയമപ്രകാരം അനുവദനീയം എന്നാണ് ഹലാൽ കൊണ്ട് ഉദ്ദേശിക്കുന്നത്.

ഒരു സാമ്പത്തിക വശവും ഈ ഹലാലിനുണ്ട്. ഈ മൃഗത്തെ കൊല്ലേണ്ടത് പ്രായപൂർത്തിയായ ഒരു മുസൽമാൻ ആയിരിക്കണം. അദ്ദേഹം ബിസ്മി ചൊല്ലിയാണ് ഇതിനെ കൊല്ലേണ്ടത്. ഇതിന്റെ പാചകം മുസൽമാൻ ആയ ആൾ നടത്തണം. ഹലാൽ ഏരിയയുടെ ക്ളീനിംഗ് പോലും മുസൽമാൻ ആയ ആളായിരിക്കണം ചെയ്യേണ്ടത്. ഹലാൽ പതിപ്പിക്കപ്പെട്ട എല്ലാ വസ്തുക്കളും ഉണ്ടാകുന്നത് ഇങ്ങനെയാണ്, മുസ്ലിം ശരീയത്ത് നിയമപ്രകാരമാകണം
ഇവയുണ്ടാകുന്നത്. ഹലാൽ പതിപ്പിക്കപ്പെട്ട വസ്തുക്കൾ ഉണ്ടാക്കുന്ന മേഖലകളിൽ ഇത്തരവിഭാഗത്തിൽ പെട്ടവർ അപ്രത്യക്ഷമാകുന്നു. സാമൂഹികമായും സാമ്പത്തികമായും ഈ വിഷയത്തിന് മറ്റൊരു മാനം ഉണ്ടാകുന്നു. ഇത് കേവലം ഭക്ഷണം കഴിക്കുന്നതോ, ഉണ്ടാക്കുന്നതോ അല്ല വിഷയം. ആഗോള തലത്തിൽ വലിയൊരു സാമ്പത്തികമായ നെട്ടൂർ ഉണ്ടാക്കിയെടുക്കുന്നതിന്റെ ഭാഗമായി ചില സംഘടനകളുടെ അജണ്ടയെ ആണ് നമ്മൾ ചോദ്യം ചെയ്യുന്നത്.

Also Read:ത്രിപുര തെരഞ്ഞെടുപ്പ്​: ശക്തമായ മുന്നേറ്റവുമായി ബിജെപി: തകർന്നടിഞ്ഞ് സിപിഎം

മതപരമായ ഒരു നെറ്റ്‌വർക്ക് ഇതിൽ പ്രവർത്തിക്കുന്നു. ഒരു വിഭാഗത്തിൽ ഉള്ളവർ മാത്രം ഹലാൽ ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ പാടുള്ളു എന്ന് പറയുമ്പോൾ മറ്റ് വിഭാഗങ്ങൾക്ക് ബഹിഷ്കരണമാണ് നടക്കുന്നത്. ഞങ്ങളുടെ ആൾക്കാർ ഉണ്ടാക്കുന്ന സാധനം കഴിക്കുന്ന രീതിയെ ആണ് പുരോഗമന സർക്കാർ എതിർക്കേണ്ടത്. ഇസ്‌ലാം അല്ലാത്ത ഒരാളെ പാചകത്തിനോ ഉൽപ്പന്നം ഉണ്ടാക്കാനോ നിർത്തിയാൽ ഹലാൽ സർട്ടിഫിക്കറ്റ് ലഭിക്കില്ല. ഹലാൽ സർട്ടിഫിക്കേറ്റുകൾക്ക് ലഭിക്കുന്ന പണം എവിടേക്ക് പോകുന്നു? ഇത്തരവിഭാഗങ്ങളെ അകറ്റി നിർത്തുന്നതിന്റെ രാഷ്ട്രീയം എന്ത്?’, സന്ദീപ് വാചസ്പതി ചോദിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button