KollamLatest NewsKeralaNattuvarthaNews

ഒപ്പം താമസിച്ചിരുന്ന യുവതിക്ക് ക്രൂരമർദനം : യുവാവ് അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ടം അ​ണ്ടൂ​ർ​കോ​ണം ല​ത ഭ​വ​നി​ൽ ബി​ജു എ​ൻ. നാ​യ​ർ (45) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്

കൊ​ട്ടാ​ര​ക്ക​ര : ഒ​പ്പം താ​മ​സി​ക്കു​ന്ന യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ പ്ര​തി പിടിയിൽ. തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ടം അ​ണ്ടൂ​ർ​കോ​ണം ല​ത ഭ​വ​നി​ൽ ബി​ജു എ​ൻ. നാ​യ​ർ (45) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

ആ​റ് വ​ർ​ഷ​മാ​യി ബി​ജുവിനോടൊപ്പമാണ് യുവതി താമസിക്കുന്നത്. ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യ ബി​ജു തൃ​ക്ക​ണ്ണ​മം​ഗ​ലി​ൽ വീ​ട് വാ​ട​ക​ക്കെ​ടു​ത്താണ് യു​വ​തി​ക്കൊ​പ്പം താ​മ​സി​ച്ചിരുന്നത്.

Read Also : യാത്രാക്കൂലിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം

മ​ർ​ദ​ന​മേ​റ്റ യു​വ​തി വീ​ട്ടി​ൽ​ നി​ന്ന്​ ഇ​റ​ങ്ങി ഓ​ടി വാ​ർ​ഡ് കൗ​ൺ​സി​ല​റു​ടെ വീ​ട്ടി​ൽ അ​ഭ​യം പ്രാ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മർദനത്തിൽ പരിക്കേറ്റ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. യുവതിയുടെ പരാതിയിൽ അറസ്റ്റ് ചെയ്ത പ്ര​തി​യെ കോ​ട​തിയിൽ ഹാജരാക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button