ThiruvananthapuramPathanamthittaNattuvarthaLatest NewsKeralaNews

ഭക്തരുടെയും ക്ഷേത്രത്തിന്റെയും സുരക്ഷ ഉറപ്പാക്കി ശബരിമലയിലെ സിസിടിവി ക്യാമറകള്‍

പത്തനംതിട്ട : ശബരിമല തീര്‍ഥാടകരുടെയും ക്ഷേത്രത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന് പൊലീസുകാർക്കൊപ്പം 24 മണിക്കൂറും ഈ ക്യാമറ കണ്ണുകളും ജാഗ്രതയിലാണ്.ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ 76 സിസിടിവി കാമറകളാണ് നിരീക്ഷണത്തിനായി ക്രമീകരിച്ചിരിക്കുന്നത്. നിരീക്ഷണ കാമറകളുടെ പ്രധാന കണ്‍ട്രോള്‍ റൂം പമ്പയിലാണ്.

Also Read : പ്രവാസികളുടെ ഇഖാമയുടെയും റീ എൻട്രികളുടെയും കാലാവധി നീട്ടി സൗദി അറേബ്യ

കെല്‍ട്രോണാണ് സിസിടിവി സ്ഥാപിച്ചിരിക്കുന്നത്. സുരക്ഷക്ക് പുറമേ വന്യമൃഗങ്ങളുടെ സാന്നിധ്യവും ക്യാമറകൾ നിരീക്ഷിക്കുന്നുണ്ട്. സന്നിധാനത്തെ കണ്‍ട്രോള്‍ റൂം മേല്‍നോട്ടം പോലീസ് സ്‌പെഷല്‍ ഓഫീസറും ക്രൈം ബ്രാഞ്ച് എസ്പിയുമായ എ.ആര്‍. പ്രേംകുമാറിനാണ്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിയുടെ നേതൃത്വത്തിലാണ് നിരീക്ഷണം

shortlink

Related Articles

Post Your Comments

Related Articles


Back to top button