ThiruvananthapuramLatest NewsKeralaNattuvarthaNews

വഴിത്തർക്കത്തിനിടെ യുവതിയെ ആക്രമിച്ച സംഭവം : വധശ്രമത്തിന് പൊലീസ് കേസെടുത്തു

കോഴിക്കോട് : ഇരിങ്ങലിൽ വഴിത്തർക്കത്തിനിടെ യുവതിയെ ആക്രമിച്ച സംഭവത്തിൽ വധശ്രമത്തിന് കേസെടുത്തു. നാട്ടുകാരായ അഞ്ചുപേർക്കെതിരെയും കണ്ടാലറിയാവുന്ന 30 പേർക്കെതിരെയുമാണ് കേസെടുത്തത്. പറമ്പിലൂടെ വഴിവെട്ടുന്നത് ചോദ്യം ചെയ്തതിനാണ് പയ്യോളി കൊളാവിപാലം സ്വദേശി ലിഷക്ക് ആക്രമണമേറ്റത്.

Also Read : ക്രിസ്തുമസ് ട്രീയെ ചുറ്റിപ്പിണഞ്ഞ് പാമ്പ് : വീഡിയോ കാണാം

തലയ്ക്ക് മൺവെട്ടികൊണ്ടുളള അടിയേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസ് എടുത്തത്. പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ഈ പ്രദേശത്ത് നിരന്തരം തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button