ThiruvananthapuramIdukkiLatest NewsKeralaNattuvarthaNews

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് മഴ തുടരും, ഇന്ന് ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ട്

ശ്രീലങ്കന്‍ തീരത്തിന് സമീപം നിലനില്‍ക്കുന്ന ചക്രവാതച്ചുഴി നാളെ അറബിക്കടലില്‍ പ്രവേശിക്കാനാണ് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also : ദത്ത് നല്‍കിയ മകളെ തിരികെ ആവശ്യപ്പെട്ട് സ്വന്തം അമ്മ: കുട്ടി വളര്‍ത്തമ്മയോടൊപ്പം വളരട്ടെയെന്ന് കോടതി

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ട് കൂടുതല്‍ ശക്തി പ്രാപിച്ച് ഇന്ത്യന്‍ തീരത്തേയ്ക്ക് നീങ്ങുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ തമിഴ്‌നാട് തീരത്തും കന്യാകുമാരിയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

അതേസമയം ശ്രീലങ്കന്‍ തീരത്തിന് സമീപം നിലനില്‍ക്കുന്ന ചക്രവാതച്ചുഴി നാളെ അറബിക്കടലില്‍ പ്രവേശിക്കാനാണ് സാധ്യത. ചക്രവാതച്ചുഴിയുടെ ഭാഗമായി സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button