Latest NewsKeralaNews

ഒമിക്രോൺ ജാഗ്രതയിൽ കേരളവും: വിമാനത്താവളങ്ങളിലടക്കം നിരീക്ഷണം ശക്തമാക്കി

കൊച്ചി: കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ ആശങ്ക പരത്തുന്നതിനിടെ സംസ്ഥാനത്തെ വിമാനത്താവളങ്ങളിലടക്കം നിരീക്ഷണം ശക്തമാക്കി സർക്കാർ. പ്രതിരോധ മാർഗങ്ങൾ തീരുമാനിക്കുന്നതിന് ഇന്ന് ഉന്നതതല യോഗം ചേരുന്നുണ്ട്. കോവിഡ് അവലോകന സമിതിയിലെ ആരോഗ്യ വിദഗ്ധരാണ് യോഗം ചേരുന്നത്.

മാസങ്ങളോളം കോവിഡ് രോഗവ്യാപനത്തിൽ മുന്നിട്ട് നിന്ന കേരളത്തിൽ നിലവിൽ രോഗികളുടെ എണ്ണം കാര്യമായി കുറഞ്ഞെങ്കിലും ഇപ്പോഴും സംസ്ഥാനം സുരക്ഷിത തീരത്തല്ല. ഇതിനിടെയാണ് ഒമിക്രോൺ ഭീഷണി ഉയരുന്നത്. രാജ്യത്ത് എവിടെയും വകഭേദം സ്ഥിരീകരിച്ചിട്ടല്ലെങ്കിലും കേരളം ഒരുപടി കൂടി കടന്ന് ജാഗ്രതയിലാണ്.

Read Also  :  കാപ്പിയിൽ ഉപ്പു ചേർത്തതിന് ഭാര്യയെ ഉപദ്രവിച്ചു: ഭർത്താവിനെതിരെ കേസ്

വാക്‌സിനിഷേന് തന്നെയാണ് പ്രധാനമായും പരിഗണന നൽകുന്നത്. എന്നാൽ, ഒമിക്രോൺ വകഭേദത്തിന് വാക്‌സിനെ അതിജീവിക്കാനുള്ള കഴിവുണ്ടോ എന്നതിൽ പൂർണമായി നിഗമനത്തിലെത്താനായിട്ടില്ലെന്ന് അവലോകന സമിതി അംഗം ഡോ.ഇക്ബാൽ പറയുന്നത്.എങ്കിലും രണ്ടാം ഡോസ് വാക്സിൻ പരമാവധി വേഗത്തിലാക്കുകയാണ് നിലവിലെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button