സ്റ്റാന്‍ഡ് അപ് പരിപാടിക്ക് അനുമതി നിഷേധിച്ച് ബംഗളൂരു പോലീസിന്റെ നടപടിക്കെതിരെ കൊമേഡിയന്‍ മുനാവര്‍ ഫാറൂഖി. വിദ്വേഷം, വിജയിച്ചുവെന്നും കലാകാരൻ തോറ്റുവെന്നും മൂന്നാർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ബംഗളൂരുവിലെ അശോക് നഗറിലെ ഗുഡ് ഷെപ്പേർഡ് ഓഡിറ്റോറിയത്തിൽ നടക്കാനിരുന്ന പരിപാടിയുടെ 600ലേറെ ടിക്കറ്റുകള്‍ വിട്ടുപോയതാണെന്നും എന്നാൽ ഇപ്പോൾ പരിപാടി നടത്താൻ കഴിയില്ലെന്നാണ് പോലീസ് പറയുന്നതെന്നും മുനാവര്‍ പറയുന്നു.
Also Read:കാര്‍ഷികോത്പന്നങ്ങള്‍ വിപണിയിലിറക്കി ലാഭം നേരിട്ട് കര്‍ഷകര്‍ക്ക് ലഭ്യമാക്കും: മന്ത്രി പി പ്രസാദ്
‘ഞാന്‍ പറയാത്ത തമാശയുടെ പേരില്‍ നേരത്തെ എന്നെ നേരത്തെ ജയിലിലടച്ചു. വിവാദപരമായ ഒരു പരാമർശവും ഇല്ലാഞ്ഞിട്ട് കൂടെ എന്‍റെ പരിപാടി റദ്ദാക്കുന്നു. ഇത് അന്യായമാണ്. പല മതങ്ങളില്‍പ്പെട്ടവരുടെ സ്നേഹം നേടിയ പരിപാടിയാണിത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുണ്ട്. രണ്ട് മാസത്തിനിടെ 12 പരിപാടികള്‍ ഭീഷണി കാരണം റദ്ദാക്കി. ഇതാണ് അവസാനമെന്ന് ഞാന്‍ കരുതുന്നു. എന്‍റെ പേര് മുനാവര്‍ ഫാറൂഖി എന്നാണ്. നിങ്ങള്‍ മികച്ച ഓഡിയന്‍സായിരുന്നു. വിട.. എല്ലാം അവസാനിക്കുന്നു. എനിക്ക് മതിയായി’, മുനാവര്‍ വ്യക്തമാക്കി.
അതേസമയം, ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഷോ റദ്ദാക്കിയതെന്ന് പോലീസ് പറയുന്നു. ബജ്‌റംഗദളിന്‍റെ ഭീഷണിയെ തുടർന്ന് മുനാവറിന്‍റെ മുംബൈയിലെ പരിപാടി കഴിഞ്ഞ മാസം റദ്ദാക്കി. ഹിന്ദു വികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തി ഒരു മാസം മുനാവറിനെ ജയിലിലടച്ചിരുന്നു. എന്നാൽ തന്റെ സ്റ്റാന്‍ഡ് അപ് കോമഡിയുടെ റിഹേഴ്‌സലിൽ ഹിന്ദു വികാരം വ്രണപ്പെടുത്തുന്ന ഒന്നും താൻ പറഞ്ഞില്ലെന്നാണ് യുവാവ് പറയുന്നത്.
Post Your Comments