പള്ളുരുത്തി: മത്സ്യക്കച്ചവടം സംബന്ധിച്ചുണ്ടായ തർക്കത്തിൽ ഇടപെട്ട പൊലീസ് പട്ടികജാതിക്കാരനായ യുവാവിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മർദിച്ചതായി പരാതി. ഇടക്കൊച്ചി കണ്ണങ്ങാട്ട് വളഞ്ചേരിത്തറ വീട്ടിൽ വി.എ. സജീഷ് കുമാറാണ് (31) പള്ളുരുത്തി സി.ഐ സ്റ്റേഷനിൽ വിളിച്ച് വരുത്തി മർദിച്ചെന്ന് പരാതി നൽകിയത്.
സംഭവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും ആണ് യുവാവ് പരാതി നൽകിയത്. വെള്ളിയാഴ്ചയാണ് സംഭവം. കണ്ണങ്ങാട്ട് പാലത്തിന് സമീപം മത്സ്യക്കച്ചവടക്കാരനാണ് യുവാവ്.
Read Also : യുവാവിനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസ് : പ്രതി കോടതിയിൽ കീഴടങ്ങി
ഇവിടെതന്നെ കച്ചവടം നടത്തുന്ന ചെല്ലാനം സ്വദേശിയുടെ മീൻ വിൽപന നടത്തുന്ന തട്ട് സജീഷ് കൈക്കലാക്കിയെന്ന പേരിലാണ് പൊലീസ് വിളിച്ചു വരുത്തിയതെന്നും തുടർന്ന് സി.ഐ മർദിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. നിലവിൽ സജീഷ് കരുവേലിപ്പടി സർക്കാർ മഹാരാജാസ് ആശുപത്രിയിൽ ചികിത്സയിലാണ്.
Post Your Comments