ആലപ്പുഴ: സ്ഥിരം കുറ്റവാളിയായ ആളെ കാപ്പാ നിയമപ്രകാരം പൊലീസ് ജയിലില്‍ അടച്ചു. കലവൂര്‍ തകിടിവെളി വീട്ടില്‍ ശരത് ബാബുവിനെയാണ് മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. കലവൂര്‍ പത്തിരിക്കവലയില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്.
പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സമാധാന ജീവിതത്തിന് ഭംഗം വരുത്തുന്ന രീതിയില്‍ കൊലപാതക ശ്രമം, ദേഹോപദ്രവം, ന്യായവിരോധമായി സംഘം ചേരുക, അസഭ്യം വിളിക്കുക, അന്യായ തടസം ചെയ്യുക, കുറ്റകരമായി ഭീഷണിപ്പെടുത്തുക, നഷ്ടം വരുത്തുക തുടങ്ങി എട്ട് കേസുകളിലെ പ്രതിയായ ഇയാളെ ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കി എറണാകുളം ഡി.ഐ.ജി ഉത്തരവിറക്കിയിരുന്നു.
എന്നാല്‍ ഡി.ഐ.ജിയുടെ ഉത്തരവ് ലംഘിച്ച് ഇയാള്‍ ജില്ലയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് സി.ഐ പി.കെ.മോഹിതിന്റെയും എസ്. ഐ.കെ.ആര്‍.ബിജുവിന്റെയും നേതൃത്വത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷാനവാസ്, അഭിലാഷ് എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.
Post Your Comments